JHL

JHL

അനുമതി ഇല്ലാതെ പൊതുവാഹനങ്ങളിൽ രാഷ്ട്രീയ പരസ്യങ്ങളുമായി നിരത്തിലിറങ്ങരുത്.




കോട്ടയം  (www.truenewsmalayaam.com)    അനുമതി ഇല്ലാതെ പൊതുവാഹനങ്ങളിൽ രാഷ്ട്രീയ പരസ്യങ്ങളുമായി നിരത്തിലറങ്ങരുതെന്ന് അധികൃതർ. ഓടോറിക്ഷകൾ മുതൽ ബസ് വരെയുള്ള പൊതുഗതാഗത വാഹനങ്ങളിൽ രാഷ്ട്രീയ പരസ്യങ്ങൾ, കൊടിതോരണങ്ങൾ, സ്ഥാനാർഥികളുടെ ചിഹ്നങ്ങൾ തുടങ്ങി എന്തും പതിക്കുന്നത് നിയമ ലംഘനമാണ്. നിയമം അനുസരിച്ചുള്ള അപേക്ഷ സമർപിച്ച് ഫീസ് അടച്ചാൽ പരസ്യം വയ്ക്കാൻ നിശ്ചിത അളവിൽ അനുമതി നൽകുമെന്നും അധികൃതർ അറിയിച്ചു.

ഓടോറിക്ഷകളുടെ മുകളിലെ റെക്സിൻ നിറം മാറുന്നത് ഇപ്പോൾ വ്യാപകമാണ്. തിരഞ്ഞെടുപ്പ് പ്രചാരണ വാക്യമായ ‘ഉറപ്പാണ് എൽഡിഎഫ്’ എന്നെഴുതിയ ഓടോറിക്ഷകൾ ഒട്ടേറെ നിരത്തിലുണ്ട്. ഓടോറിക്ഷകളിൽ കറുപ്പ്, മഞ്ഞ എന്നീ കളറുകൾ ഉപയോഗിക്കുന്നതിനാണ് നിയമപരമായ അനുമതി.ഓടോറിക്ഷയുടെ മെറ്റൽ ഭാഗത്തിലാണ് ഇത്തരം കളറുകൾ ഉപയോഗിക്കണമെന്ന നിയമമുള്ളത്. മുകളിലെ റെക്സിന് ഏത് കളർ വേണമെന്ന് നിബന്ധനയില്ല. എന്നാൽ ഇതിൽ എന്തെങ്കിലും പേരുകളോ ചിഹ്നങ്ങളോ ചിത്രങ്ങളോ അനുമതി ഇല്ലാതെ ഉണ്ടെങ്കിൽ പിഴ ചുമത്താം.

സ്വകാര്യ വാഹനങ്ങളിൽ ഒരു തരത്തിലും പരസ്യങ്ങളും രാഷ്ട്രീയ പരസ്യങ്ങളും പതിക്കാൻ പാടില്ലെന്നാണ് നിർദേശം. അനുമതിയില്ലാതെ പരസ്യം പതിച്ചാൽ 1000 രൂപ വരെ പിഴ ഈടാക്കാം. ഒപ്പം പരസ്യം സ്ഥാപിക്കാൻ രൂപമാറ്റം വരുത്തിയാൽ വാഹനങ്ങൾ അനുസരിച്ച് 7000 രൂപവരെയും പിഴ ഈടാക്കാംഅതേസമയം ഗതാഗതവകുപ്പ് ഓഫിസുകളിൽ പരസ്യം പതിക്കുന്നതിന് അപേക്ഷ സമർപിച്ച് ഫീസ് അടച്ച് അനുമതി വാങ്ങിയാൽ പൊതുവാഹനങ്ങളിൽ പരസ്യം പതിക്കാം. ഒരു ചതുരശ്ര മീറ്റർ സ്ഥലത്ത് പരസ്യം പതിക്കുന്നതിന് 500 രൂപയാണ് അടയ്ക്കേണ്ടത്. പരസ്യം മോടർ വാഹന വകുപ്പ് ഉദ്യോഗസ്ഥരെ ബോധ്യപ്പെടുത്തുകയും വേണം.


No comments