JHL

JHL

തിരെഞ്ഞെടുപ്പ് സമയത്തെ വാഗ്‌ദാനം നിറവേറ്റി സബൂറ മെമ്പർ:കുമ്പള കോയിപ്പാടി കോൻഗ്രീറ്റ് റോഡ് പ്രവൃത്തി തുടങ്ങി.






കുമ്പള (www.truenewsmalayalam.com):  വർഷങ്ങളായി തകർന്നു കിടക്കുന്ന കുമ്പള കോയിപ്പാടി  റോഡിൻറെ പുനരുദ്ധാരണ പ്രവർത്തികൾക്ക് തുടക്കമായി. പഞ്ചായത്ത് തിരഞ്ഞെടുപ്പ് സമയത്ത് പ്രദേശവാസികൾ മുന്നോട്ടുവച്ച പ്രധാന ആവശ്യവും പ്രസ്തുത റോഡിൻറെ ശോചനീയാവസ്ഥ യായിരുന്നു. 

കോയിപ്പാടി റോഡിൻറെ ഒരു ഭാഗം പൂർണമായും തകർന്നു കിടക്കുന്നതിനാൽ മഴ ക്കാലത്ത് ഇതുവഴി ഓട്ടോകൾ  യാത്രയ്ക്ക് മടിച്ചിരുന്നു. ഇതുമൂലം വലിയ യാത്രാദുരിതം പ്രദേശവാസികൾ നേരിട്ടിരുന്നു. പ്രത്യേകിച്ച് രോഗികളും, പ്രായമായവരും.

വിഷയം  കഴിഞ്ഞ ഗ്രാമസഭയിലാണ് നാട്ടുകാർ ഉന്നയിച്ചത്. മെമ്പർ സബൂറ ഇടപെട്ട്  പഞ്ചായത്ത് ഫണ്ട് ലഭ്യമാക്കിയതോടെയാണ് പൂർണമായും തകർന്നു കിടക്കുന്ന റോഡിൻറെ ഒരു  ഭാഗം കോൺഗ്രീറ്റ്  ചെയ്ത് ഗതാഗത യോഗ്യമാക്കാൻ നടപടി സ്വീകരിച്ചത്. പ്രവൃത്തിയുടെ പ്രാരംഭ  പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുകയും ചെയ്തു.മഴക്കാലത്തിന് മുൻപ് റോഡ് ഗതാഗതയോഗ്യമാക്കുമെന്ന് മെമ്പർ സബൂറ അറിയിച്ചു. 






No comments