JHL

JHL

മൊഗ്രാൽ യുനാനി ഡിസ്പെൻസറിക്ക് മരുന്നിനും, അടിസ്ഥാന സൗകര്യ വികസനത്തിനുമായി 15 ലക്ഷം രൂപയുടെ പദ്ധതിക്ക് അംഗീകാരം.

 

മൊഗ്രാൽ(www.truenewsmalayalam.com) : മരുന്ന് ക്ഷാമത്തിന് പരിഹാരമെന്നോണം മൊഗ്രാൽ യുനാനി ഡിസ്പെൻസറിക്ക്  2021- 22 വർഷത്തെ വാർഷിക പദ്ധതിയിൽ കുമ്പള ഗ്രാമ പഞ്ചായത്ത് ഭരണസമിതി 15 ലക്ഷം രൂപ അനുവദി ച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ടും, വാർഡ്‌  അംഗവുമായ നാസർ മൊഗ്രാലിന്റെ  ഇടപെടലിനെത്തുടർന്നാണ്  ഭീമമായ തുക യൂനാനി ആശുപത്രി മരുന്നിനായി വാർഷിക പദ്ധതിയിൽ  വക കൊള്ളി ച്ചിരിക്കുന്നത്.

 ഡിസ്പെൻസറി തുടങ്ങിയതുമുതൽ കാലങ്ങളായി മരുന്നുക്ഷാമം നേരിടുന്നുണ്ട്. വർഷാവസാനം ആകുമ്പോൾ മരുന്നുക്ഷാമം നേരിടുക  പതിവാണ്. രോഗികൾ കൂടുന്നതിനനുസരിച്ച് കുമ്പള ഗ്രാമ പഞ്ചായത്ത് മരുന്നിന്  അനുവദിക്കുന്ന തുക അപര്യാപ്തമാണെന്ന് നാട്ടുകാർ പറയുന്നു. ഇതിൻറെ അടിസ്ഥാനത്തിലാണ് തുക ഈ വർഷം ഇരട്ടിയായി  നൽകിയിരിക്കുന്നത്.

 കുമ്പള ഗ്രാമ പഞ്ചായത്തി നാണ് ഈ സർക്കാർ ആശുപത്രിയുടെ നടത്തിപ്പുചുമതല. ജില്ലയിലെയും,  കർണാടകത്തിലെ വിവിധ  ഭാഗങ്ങളിൽനിന്നുമായി നൂറുകണക്കിനാളുകളാണ് യുനാനി ചികിത്സ തേടി മൊഗ്രാലിൽ എത്തുന്നത്. കഴിഞ്ഞവർഷം സർക്കാർ ഫണ്ട് ഉപയോഗപ്പെടുത്തി കെട്ടിടം പുതുക്കി പണിതിരുന്നു. പഞ്ചായത്ത് ഫണ്ട് മുഖേന  ഡിസ്പെൻസറിയിൽ ലാബും പ്രവർത്തനമാരംഭിച്ചു. രോഗികളുടെ വർദ്ധനവ് കാരണം ടോക്കൺ സിസ്റ്റവും കൊണ്ടുവന്നു.2 ഡോക്ടർമാരുടെ സേവനവും ലഭ്യമാണ്.

 പുതുതായി നിർമ്മിക്കുന്ന കിടത്തി  ചികിത്സയ്ക്കായുള്ള കെട്ടിടത്തിന്റെ  പണിയും പൂർത്തിയായിട്ടുണ്ട്. ആശുപത്രിക്ക് സമീപത്തുള്ള മൊഗ്രാൽ വെക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ  രണ്ടായിരത്തോളം വരുന്ന കുട്ടികൾക്ക് ഡിസ്പെൻസറിയിൽ  ചികിത്സാ സൗകര്യം ലഭ്യമാക്കുന്ന തരത്തിൽ കൂടുതൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കി ഡിസ്പെൻസറിയെ  ആശുപത്രിയായി ഉയർത്താനുള്ള നടപടികളാണ് പഞ്ചായത്ത് ഭരണസമിതി സ്വീകരിച്ചുവരുന്നതെന്ന്  നാസിർ മൊഗ്രാൽ പറഞ്ഞു. 

അതിനിടെ യൂനാനി ഡിസ്പെൻസറിയിൽ കോവിഡ്  പ്രതിരോധ വാക്സിനേഷൻ സൗകര്യം ഏർപ്പെടുത്തണമെന്നാ  വശ്യപ്പെട്ട് സന്നദ്ധ സംഘടനാ പ്രവർത്തകർ മന്ത്രിക്കും, ജില്ലാ കല്ലെക്ടർക്കും, ഡിഎംഒ യ്ക്കും നിവേദനം സമർപ്പിച്ചിട്ടുമുണ്ട്. 


No comments