JHL

JHL

ഓൺ ലൈൻ ക്ലാസുകൾ ആരംഭിച്ചു;മാതൃകാപരമായ പ്രവർത്തനങ്ങളുമായി കുമ്പോൽ ജമാഅത്ത്



കുമ്പള(www.truenewsmalayalam.com) : ജില്ലയിലെ വളരെ പഴക്കം ചെന്ന മുസ്ലിം ജമാഅത്തുകളിലൊന്നായ, കുമ്പോൽ മുസ്ലിം വലിയ ജമാത്തത്തിൻ്റെ കീഴിലുള്ള വിവിധ സ്ഥാപനങ്ങളിൽ ഓൺലൈൻ പഠനത്തിന് തുടക്കം കുറിച്ചു.
പാരമ്പര്യമായി നിലനിർത്തിപ്പോന്ന ദർസ്, ഹിഫ്ള് കോളജ്, മദ്റസ തുടങ്ങിയ സ്ഥാപനങ്ങളിൽ, വെർച്വൽ പ്ലാറ്റ്ഫോം ഉപയോഗപ്പെടുത്തിയാണ് പഠന പ്രവർത്തനങ്ങൾ നടത്തുന്നത്. വിവിധ ക്ലാസ്സുകൾക്ക് വാട്സപ്പ് ഗ്രൂപ്പ്, ഗൂഗ്ൾ, സൂം ആപ്പ് തുടങ്ങിയവ ഫലപ്രദമായി ഉപയോഗപ്പെടുത്തുന്നു.
കഴിഞ്ഞ ലോക് ഡൗൺ മുതൽ തന്നെ ജമാഅത്തിൻ്റെ കീഴിൽ സേവനം ചെയ്യുന്ന മുഴുവൻ ജീവനക്കാർക്കും കൃത്യമായി, മുഴുവൻ ശമ്പളവും മറ്റു ആനുകൂല്യങ്ങളും നൽകിപ്പോരുന്നു. ഓൺലൈൻ പഠനാരംഭ സദസ്സിൽ സയ്യിദ് യഹ്യ തങ്ങൾ പ്രാർഥനക്ക് നേതത്വം നൽകി. ജമാത്തത്ത് പ്രസിഡന്റ് മുസ്തഫ ഹാജി അധ്യക്ഷത വഹിച്ചു. ഖത്വീബ് റഹ്മത്തുല്ലാഹ് മദനി യോഗം ഉൽഘാടനം ചെയ്തു.
ജമാഅത്ത് സെക്രട്ടറി മുഹമ്മദ് കുഞ്ഞി, സുബൈർ നിസാമി, അബൂബക്കർ മദനി, നജീബ് ഹുദവി, ശരീഫ് ഫൈസി, ജബ്ബാർ മൗലവി സംബന്ധിച്ചു

No comments