JHL

JHL

ഇന്ധന വിലവർദ്ധനവിൽ പ്രതിഷേധിച്ച് വെൽഫയർ പാർട്ടി പെട്രോൾ പമ്പിന് മുന്നിൽ നിൽപ്പുസമരം നടത്തി


കാസർഗോഡ്  (www.truenewsmalayalam.com) : കോവിഡ് മഹാമാരിയിൽ ഇന്ത്യൻ ജനത മരിച്ച്  വീണു കൊണ്ടിരിക്കുമ്പോഴും സാധാരണക്കാരുടെ നടുവൊടിക്കുന്ന മോദി സർക്കാരിന്റെ ഇന്ധന വിലവർദ്ധനവിൽ പ്രതിഷേധിച്ച് വെൽഫെയർ പാർട്ടി സംസ്ഥാന വ്യാപകമായി  പെട്രോൾ പമ്പിന് മുന്നിൽ നടത്തിയ നിൽപ്പുസമരം ജില്ലയിൽ പതിനഞ്ചോളം കേന്ദ്രങ്ങളിൽ നടന്നു. ജില്ലാ പ്രസിഡൻറ് മുഹമ്മദ് വടക്കേക്കര വിദ്യാനഗറിൽ  നിൽപ്പുസമരം ഉദ്‌ഘാടനം നിർവ്വഹിച്ചു. ജില്ലാ ജനറൽ സെക്രെട്ടറി മജീദ് നരിക്കോടൻ തൃക്കരിപ്പൂരും ട്രഷറർ അമ്പുഞ്ഞി തലക്കളായ്‌ ഉദുമയിലും നേതൃത്വം നൽകി.

വിവിധ മണ്ഡലങ്ങളിലെ പമ്പുകൾ കേന്ദ്രീകരിച്ചു നടന്ന സമരത്തിൽ തൃക്കരിപ്പൂരിൽ അഷ്‌റഫ്‌ പടന്ന, ഉദുമയിൽ പി കെ അബ്ദുല്ല, കാസറഗോഡ് നഹാറുദ്ദീൻ, മഞ്ചേശ്വരത്ത് അബ്ദുല്ലത്തീഫ് കുമ്പള എന്നിവർ നേതൃത്വം നൽകി.


No comments