വീട്ടുമുറ്റത്ത് വൃക്ഷത്തൈകൾ നട്ട് മൊഗ്രാൽ സ്കൂൾ വിദ്യാർത്ഥികളുടെ പരിസ്ഥിതി ദിനാചരണം.
വിദ്യാലയത്തിലെ 1782 കുട്ടികളാണ് വീട്ട് മുറ്റത്ത് ഓരോ നാട്ടുതൈകൾ നട്ട് പ്രകൃതിയോട് കരുണ കാട്ടി പരിസ്ഥിതി ദിനാചരണത്തിൽ പങ്കാളികളായത് വേറിട്ട കാഴ്ചയായി.
സ്കൂൾ ഹെഡ്മാസ്റ്റർ എ മനോജ്, പി ടി എ പ്രസിഡണ്ട് സയ്യിദ് ഹാദി തങ്ങൾ മൊഗ്രാൽ, സ്റ്റാഫ് സെക്രട്ടറി പി ജി രാജീവ്, എസ് എം സി ചെയർമാൻ കെ എം മുഹമ്മദ്, കുമ്പള ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് നാസിർ മൊഗ്രാൽ, വാർഡ് മെമ്പർ റിയാസ് മൊഗ്രാൽ, അധ്യാപകർ, പി ടി എ, എസ് എം സി കമ്മിറ്റി ഭാരവാഹികൾ എന്നിവർ പരിപാടിക്ക് ആശംസകൾ നേർന്നു.
Post a Comment