JHL

JHL

കുമ്പള ദർബാർകട്ടയിലും കൊട്ടേക്കാറിലും ഇനി "മിനിമാസ്റ്റ് ''വെളിച്ചം.

കുമ്പള(www.truenewsmalayalam.com) : കുമ്പള ഗ്രാമ പഞ്ചായത്തിൽ  പത്താം വാർഡിലെ വിവിധ പ്രദേശങ്ങളിൽ ഇനി മിനിമാസ്റ്റ്  വെളിച്ചം. വാർഡിലെ ദർബാർകട്ട, കൊട്ടേക്കാർ, പള്ളി പരിസരം  എന്നിവിടങ്ങളിലാണ് വാർഡ് മെമ്പർ പ്രേമലത യുടെ ശ്രമഫലമായി 2019-20 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കുമ്പള ഗ്രാമ പഞ്ചായത്ത് ഭരണ സമിതി മിനിമാസ്‌റ്റ്  ലൈറ്റുകൾ സ്ഥാപിച്ചത്. 

പ്രദേശവാസികൾ  കുറേ കാലങ്ങളായി പ്രദേശത്ത് വെളിച്ചമില്ലാതെ ദുരിതത്തിലായിരുന്നു. മിനിമാസ്റ്റ് ലൈറ്റുകൾ പ്രകാശിച്ച തോടെ നാട്ടുകാർ പഞ്ചായത്ത് ഭരണസമിതിയെയും,  വാർഡ് മെമ്പറേയും  അഭിനന്ദിച്ചു രംഗത്തുവരികയും ചെയ്തു.

മിനിമാസ്‌റ്റ് ലൈറ്റിന്റെ സ്വിച് ഓൺ കർമ്മം കുമ്പള ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് യു പി താഹിറാ യുസുഫ്  നിർവഹിച്ചു.വാർഡ്‌ മെമ്പർ പ്രേമലത, പഞ്ചായത്ത് അംഗം സബൂറ, മുൻ അംഗം ഹരീഷ്, രവി പൂജാരി, പ്രദേശവാസികളായ മമ്മൂട്ടി മുളിയടുക്ക, ലത്തീഫ് കുളം, ആനന്ദ ബഡലം, അദ്ദു പള്ളി, കേശവ ദർബാർകട്ട, അബ്ദുൽ റഹ്മാൻ ഐ സി, അൽത്താഫ് മുളിയടുക്കം, നാരായണ കുളം, കേശവ കൊട്ടേക്കാർ, ചമ്മു മുളിയടുക്കം, ഇബ്രാഹിം എംഎ, അബൂബക്കർ കെ ടി, ഗണേഷ്, ഐത്തപ്പ, റിസ്‌വാൻ, സിദ്ദീഖ്, മുഹമ്മദ്, സീന, സദ തുടങ്ങിയവർ സംബന്ധിച്ചു. 


No comments