JHL

JHL

കുമ്പള പേരാൽ സബ് സെന്റർ പരിധിയിൽ ഡെങ്കിപ്പനി പ്രതിരോധ പ്രവർത്തനം ഊർജ്ജിതമാക്കി.

കുമ്പള(www.truenewsmalayalam.com) :  കുമ്പള  പേരാൽ സബ് സെന്റർ പരിധിയിൽ ഡെങ്കിപ്പനി പ്രതിരോധ പ്രവർത്തനം ഊർജ്ജിതമാക്കി. പതിനാറാം  വാർഡ് മെമ്പർ താഹിറാ ജി ഷംസീറിന്റെ നേതൃത്വത്തിൽ പേരാൽ താഴെ തോട്ടങ്ങളും വീടുകളും സന്ദർശിച്   കൊതുകിന്റെ പ്രജനന സ്ഥലങ്ങൾ നിർമ്മാർജ്ജനം ചെയ്തു.  കൊതുക് മുട്ടയിട്ട് കൂത്താടി യായി മറ്റൊരു കൊതുക് ആകണമെങ്കിൽ ഒരാഴ്ച്ച വേണം.ആയതിനാൽ ആഴ്ചയിൽ ഒരു ദിനം വെള്ളം കെട്ടി നിൽക്കുന്ന എല്ലാ വസ്തുക്കളും നീക്കം ചെയ്തു ഡ്രൈ ഡേ ആചരിക്കുന്നതിനു നിർദേശം നൽകി. വാർഡ് ആരോഗ്യശുചിത്വ സമിതി ചെയർമാൻ വാർഡ് മെമ്പർ താഹിറ ചെയർമാനുമായ ജെപിഎച് എൻ സബീന കൺവീനറുമായ സമിതി യുടെ ജെ.എച് ഐ ബാലചന്ദ്രൻ സി.സി. യുടെ സഹകരണത്തോടെയും നിർദേശങ്ങളോടെയും നടക്കുന്ന ആരോഗ്യ സുരക്ഷാ പരിപാടികളിൽ ആശ വർക്കർ പൂർണ്ണിമ,അങ്കണവാടി വർക്കർമാരായ സുജാത,ശാന്തി,പ്രമീള എന്നിവരും സജീവ പങ്കാളികളാണ്.കൂടാതെ നാട്ടിലെ വിവിധ ക്ലബ്കളുടെയും സന്നദ്ധ വളണ്ടീയർ മാരുടെയും സേവനം വാർഡിന്റെ മുന്നോട്ടുള്ള   പ്രവർത്തനങ്ങൾക്ക് മാതൃകയാണ്. ഫസൽ,ജഗദീഷ്, ഹാരിസ് എന്നിവരും പങ്കെടുത്തു .ആരോഗ്യ വകുപ്പ് അതാതു സമയങ്ങളിൽ നൽകുന്ന നിർദേശങ്ങൾ പാലിക്കു.ആരോഗ്യ സുരക്ഷാ ഉറപ്പ് വരുത്തു. ചിത്രം 16-)0 വാർഡ് മെമ്പർ താഹിറ ജി.ഷംസീറിന്റെ നേതൃത്വത്തിൽ പേരാൽ താഴെ നടന്ന ശുചീകരണവും ഡെങ്കിപ്പനി പ്രതിരോധ ബോധവത്കരണവും.

No comments