JHL

JHL

ടി.ടി.സി, ബി.എഡ് വിദ്യാർത്ഥികളെ ഉപയോഗിച്ച് ഓൺലൈൻ ക്ലാസ്സ് നടത്തുവാനുള്ള ഡി.ഡി.ഇ നടപടി പിൻവലിക്കുക - ഫ്രറ്റേണിറ്റി മൂവ്മെൻ്റ്

കാസർകോട്(www.truenewsmalayalam.com) : ടി.ടി.സി, ബി.എഡ് അധ്യാപക വിദ്യാർത്ഥികളെ ഉപയോഗിച്ച് ഓൺലൈൻ ക്ലാസ്സ് നടത്തുവാനുള്ള ഡി.ഡി.ഇ നടപടി പിൻവലിക്കണമെന്ന് ഫ്രറ്റേണിറ്റി മൂവ്മെൻ്റ് ജില്ലാ ജനറൽ സെക്രട്ടറി റാഷിദ് മുഹിയുദ്ധീൻ.

 ഫ്രറ്റേണിറ്റി മൂവ്മെൻ്റ് ഡി.ഡി.ഇ ഒഫീസിന് മുന്നിൽ നടത്തിയ പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്ന അദ്ദേഹം,  ജില്ലയിലെ 800 ൽ അധികം വരുന്ന അധ്യാപകരുടെ ഒഴിവുകൾ നികത്താതെ അധ്യാപക വിദ്യാർത്ഥികളെ ഉപയോഗിച്ച് ക്ലാസ്സ് നടത്തുവാനുള്ള ഡെപ്യൂട്ടി ഡയറക്ടറുടെ തീരുമാനം പി.എസ്.സി പോസ്റ്റിംഗ് ഓർഡറായവരോടും റാങ്ക് ലിസ്റ്റിൽ ഇടം നേടിയവരോടും ചെയ്യുന്ന അനീതിയാണെന്നും, 2020 മെയ് മാസത്തിൽ തന്നെ നിയമന ഉത്തരവ് ലഭിച്ചിട്ടും സാങ്കേതിക കാരണങ്ങളാൽ ഇപ്പോഴും ജോയിൻ ചെയ്യാനാവാത്ത അധ്യാപകരെ ഉടൻ നിയമിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ പോസ്റ്ററിംഗ് ഓർഡർ കൈപറ്റിയവരെയും സപ്ലിമെൻ്ററി- റാങ്ക് ലിസ്റ്റിലുള്ളവരിൽ നിന്നടക്കം അർഹരായവരെ നിയമനം നടത്തി ജില്ലയിലെ അധ്യാപകരുടെ ഒഴിവുകൾ നികത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഫ്രറ്റേണിറ്റി മൂവ്മെൻറ് ജില്ലാ സെക്രട്ടറി പ്രസാദ് കുമ്പള, അസ്ലം സൂരംബയൽ, യാസർ തുടങ്ങിയവർ പ്രതിഷേധത്തിന് നേതൃത്വം നൽകി.


No comments