JHL

JHL

മോട്ടോര്‍ വാഹന വകുപ്പിലെ റിട്ട. ഡ്രൈവര്‍ കോവിഡ് ബാധിച്ച് ചികിത്സയിലായിരിക്കെ മരിച്ചു.

ബദിയടുക്ക(www.truenewsmalayalam.com) : മോട്ടോര്‍ വാഹന വകുപ്പിലെ റിട്ട. ഡ്രൈവര്‍ കോവിഡ് ബാധിച്ച് ചികിത്സയിലായിരിക്കെ മരിച്ചു. തിരുവനന്തപുരം സ്വദേശിയും വര്‍ഷങ്ങളായി ബീജന്തടുക്കയില്‍ താമസക്കാരനുമായ ഹസ്സന്‍ കണ്ണു(72)വാണ് മരിച്ചത്. വര്‍ഷങ്ങളോളം കാസര്‍കോട് ആര്‍.ടി. ഓഫീസിലെ ഡ്രൈവറായി സേവനം അനുഷ്ഠിച്ചിരുന്നു. കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മെയ് 13 മുതല്‍ കാസര്‍കോട്ടെ സ്വകാര്യ ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു. അസുഖം ഭേദമാവാത്തതിനെ തുടര്‍ന്ന് പരിയാരം കണ്ണൂര്‍ മെഡിക്കല്‍ കോളേജ് ആസ്പത്രിയിലേക്ക് മാറ്റിയതായിരുന്നു. ഇന്ന് പുലര്‍ച്ചെ 2മണിയോടെ മരണപ്പെടുകയായിരുന്നു. ഭാര്യ: റഷീദ (റിട്ട. അധ്യാപിക പള്ളത്തടുക്ക സ്‌കൂള്‍). മക്കള്‍: ഫെമീന, ഡോ. ഫെബിന (എറണാകുളം). മരുമക്കള്‍: ജാഫര്‍ ഖാന്‍, ജാരിഷ് (പ്രൊഫസര്‍ കൊച്ചി സര്‍വ്വകലശാല). സഹോദരങ്ങള്‍: ഷരീഫ ബീവി, പരേതനായ മുഹമ്മദ് അസീസ്, മുഹമ്മദ് ബഷീര്‍, നഫീസ ഉമ്മാള്‍, ഖാലിദ്, ഹൈദരാലി, ഫസറുദ്ദീന്‍, അബൂസാ ബീവി. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി തിരുവനന്തപുരം നെയ്യാറ്റിന്‍കര ജുമാമസ്ജിദ് അങ്കണത്തില്‍ ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.


No comments