JHL

JHL

വിചിത്രമായ അധ്യാപക നിയമന ഉത്തരവ് റദ്ദാക്കണം : എം. എസ്. എഫ്

കാസറഗോഡ്(www.truenewsmalayalam.com) : ബി.എഡ്, ടി.ടി.സി  വിദ്യർത്ഥികളെ  സ്കൂളുകളിൽ  താൽകാലികമായി   നിയമിക്കാനുള്ള കാസറഗോഡ് വിദ്യാഭ്യാസ  ഉപഡയറക്ടറുടെ വിചിത്രമായ  ഉത്തരവ്  റദ്ദാക്കണമെന്ന് എം. എസ്. എഫ്  കാസറഗോഡ്  ജില്ല  കമ്മിറ്റി  ആവശ്യപ്പെട്ടു. 

യോഗ്യതയുള്ള ഒരുപാട്  അധ്യാപകർ  നിയമനം  കാത്തുനിൽക്കുമ്പോൾ മതിയായ  യോഗ്യതയില്ലാത്ത പരിശീലനം ലഭിച്ചിട്ടില്ലാത്ത വിദ്യാർത്ഥികളെ  നിയമിക്കാനുള്ള തീരുമാനം  പൊതു വിദ്യഭ്യാസ മേഖലയുടെ  നിലവാരം തകർക്കുന്നതാണ്. 

ഉത്തരവ്  റദ്ദാക്കണമെന്ന്  ആവശ്യപ്പെട്ട് കൊണ്ട്  എം. എസ്. എഫ് ജില്ല  കമ്മിറ്റി  വിദ്യാഭ്യാസ ഉപഡയറക്ടർക്ക്‌  കത്ത്  നൽകി.  ജില്ല  പ്രസിഡന്റ്‌  അനസ്  എതിർത്തോട്,  ജനറൽ  സെക്രട്ടറി  ഇർഷാദ്  മൊഗ്രാൽ,  സയ്യിദ് താഹ ചേരൂർ,  സലാം ബെളിഞ്ചം,  ഷാനിഫ് നെല്ലിക്കട്ട  എന്നിവർ  സംബന്ധിച്ചു.



No comments