JHL

JHL

കോ​ഴ​ക്കേ​സ്; സു​ന്ദ​ര ഒ​രു ല​ക്ഷം രൂ​പ സു​ഹൃ​ത്തി​നെ ഏ​ല്‍​പ്പി​ച്ച​താ​യി ക​ണ്ടെ​ത്തി

 

കോ​ഴി​ക്കോ​ട്(www.truenewsmalayalam.com) : മ​ഞ്ചേ​ശ്വ​ര​ത്ത് സ്ഥാ​നാ​ര്‍​ഥി​ത്വം പി​ന്‍​വ​ലി​ക്കാ​ന്‍ കോ​ഴ​പ്പ​ണ​മാ​യി ല​ഭി​ച്ച ര​ണ്ട​ര ല​ക്ഷം രൂ​പ​യി​ല്‍ ഒ​രു ല​ക്ഷം രൂ​പ കെ. ​സു​ന്ദ​ര സൂ​ക്ഷി​ക്കാ​ന്‍ ഏ​ല്‍​പ്പി​ച്ച​ത് സു​ഹൃ​ത്തി​നെ​യെ​ന്ന് പോ​ലീ​സ്. ബാ​ങ്കി​ല്‍ നി​ക്ഷേ​പി​ച്ച ഈ ​പ​ണം സം​ബ​ന്ധി​ച്ച രേ​ഖ​ക​ള്‍ അ​ന്വേ​ഷ​ണ​സം​ഘം ശേ​ഖ​രി​ച്ചു.

കോ​ഴ​യാ​യി ര​ണ്ട​ര ല​ക്ഷം രൂ​പ​യും 15,000 രൂ​പ​യു​ടെ സ്മാ​ര്‍​ട്ട് ഫോ​ണും ല​ഭി​ച്ചു എ​ന്നാ​ണ് സു​ന്ദ​ര മൊ​ഴി ന​ല്‍​കി​യി​രു​ന്ന​ത്. അ​തേ​സ​മ​യം ജി​ല്ലാ ക്രൈം​ബ്രാ​ഞ്ച് സം​ഘം സു​ന്ദ​ര​യി​ല്‍ നി​ന്ന് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത ഫോ​ണി​ന്‍റെ വി​ല ഒ​ന്‍​പ​തി​നാ​യി​ര​ത്തി​ല്‍ താ​ഴെ​യാ​ണ്.

മൊ​ബൈ​ല്‍ വാ​ങ്ങി​യ ക​ട​യി​ലെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ അ​ട​ങ്ങി​യ ഹാ​ര്‍​ഡ് ഡി​സ്‌​ക് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​രു​ന്നു. എ​ന്നാ​ല്‍ ഈ ​ഹാ​ര്‍​ഡ് ഡി​സ്‌​കി​ല്‍ ഒ​രു മാ​സ​ത്തെ ദൃ​ശ്യ​ങ്ങ​ള്‍ മാ​ത്ര​മേ സൂ​ക്ഷി​ച്ചു​വ​യ്ക്കാ​നാ​കൂ. ഫോ​ണ്‍ വാ​ങ്ങി​യ​ത് ക​ഴി​ഞ്ഞ മാ​ര്‍​ച്ച് 22 നാ​ണ്.

സു​ന്ദ​ര​യു​ടെ അ​മ്മ​യു​ടെ മൊ​ഴി​യും പോ​ലീ​സ് രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു. ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​ര്‍ പ​ണം ന​ല്‍​കി​യ​താ​യി കെ.​സു​ന്ദ​ര​യു​ടെ അ​മ്മ ക്രൈം​ബ്രാ​ഞ്ചി​ന് മൊ​ഴി ന​ല്‍​കി​യി​ട്ടു​ണ്ട്.


No comments