JHL

JHL

ലോക പരിസ്ഥിതി ദിനത്തിൽ വൃക്ഷതൈകൾ നട്ട് കോട്ടയൻസ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്


മൊഗ്രാൽ(www.truenewsmalayalam.com) : ലോക പരിസ്ഥിതി ദിനത്തിൽ കോട്ടയൻസ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിൻറെ നേതൃത്വത്തിൽ ഇരുപതോളം വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചു . വാർഡ് മെമ്പർ സി എം മുഹമ്മദ് നേതൃത്വം നൽകി.  ക്ലബ്ബ് ഭാരവാഹികളായ  പ്രസിഡൻറ് ജംഷീർ , വൈസ് പ്രസിഡൻറ് റിഫായ്, ജോയിൻ സെക്രട്ടറി മുഹാദ് കോട്ട , എക്സിക്യൂട്ടീവ് മെമ്പർമാരായ  സാബിത്ത് ,റിഷാദ് , ഷിനാസ്, അഷ്ഫർ , കൂടാതെ വ്യാപാര സ്ഥാപന ഉടമ മുഹമ്മദ് ,എന്നിവർ സന്നിഹിതരായി .തികച്ചും കോവിഡ് പ്രോട്ടോകോൾ പാലിച്ച് കൊണ്ടായിരുന്നു പ്രവർത്തനങ്ങൾ. തുടർന്ന് നടന്ന യോഗത്തിൽ മാളിയങ്കര കുളം നവീകരണത്തെ കുറിച്ചും , പതിനഞ്ചാം വാർഡിൽ ഒരു വായനശാല ആരംഭിക്കുന്നതിനെ കുറിച്ചും മെമ്പറുടെ ശ്രദ്ധയിൽപ്പെടുത്തി . ഒരുപാട് വർഷങ്ങൾക്കു ശേഷമാണ് പതിനഞ്ചാം വാർഡ് കാരനായ ഒരു വ്യക്തിയെ മെമ്പറായി നാടിന് ലഭിക്കുന്നത് . നാടിൻറെ വികസനപ്രവർത്തനങ്ങളിൽ മെമ്പറുടെ പൂർണ്ണ പിന്തുണ ഉണ്ടാവണമെന്ന് പ്രസിഡണ്ട് ജംഷീർ അഭ്യർഥിക്കുകയുണ്ടായി. നട്ടുപിടിപ്പിച്ച് ചെടികൾ പരിപാലിക്കും എന്ന് ക്ലബ്ബ് അംഗങ്ങൾ ദൃഢപ്രതിജ്ഞ ചെയ്തു .

No comments