സുരേന്ദ്രനെതിരെ കേസ്; ബി ജെ പി സമര ജ്വാല സംഘടിപ്പിച്ചു
കാസര്‍കോട്(www.truenewsmalayalam.com) : ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനെ കള്ളക്കേസില്‍ കുടുക്കാനുള്ള നീക്കത്തിനെതിരെ പാര്‍ട്ടി സംസ്ഥാന വ്യാപകമായി പതിനായിരം കേന്ദ്രങ്ങളില്‍ സമര ജ്വാല സംഘടിപ്പിച്ചു.
ഇതിന്റെ ഭാഗമായി ജില്ലയിലും സമര ജ്വാല നടന്നു. ബി ജെ പി പൈവളിഗെ പഞ്ചായത്ത് 114-ാം ബൂത്ത് കമ്മറ്റി ജോഡ്‌കല്ലില്‍ നടത്തിയ സമര ജ്വാല പ്രസിഡന്റ് ലോഗേഷ് നോണ്ട ഉദ്‌ഘാടനം ചെയ്‌തു. എ കെ കയ്യാര്‍, പ്രസാദ് റൈ, ജഗദീഷ്, പ്രവീണ്‍, എന്നിവർ പങ്കെടുത്തു.മംഗല്‍പ്പാടി പഞ്ചായത്ത് കമ്മറ്റി ഐലയില്‍ നടത്തിയ സമര പരിപാടി പ്രസിഡന്റ് വസന്തകുമാര്‍ മയ്യ ഉദ്‌ഘാടനം ചെയ്‌തു. അഭിനാഷ്, ധന്‍രാജ്, അനില്‍ കുമാര്‍, ശരത്‌കുമാര്‍ എന്നിവർ പങ്കെടുത്തു.
Post a Comment