JHL

JHL

കുമ്പളയിൽ വാർഡ്‌ തല സ്രവ പരിശോധനാ ക്യാമ്പിന് തുടക്കമായി

 

കുമ്പള(www.truenewsmalayalam.com) :  കുമ്പള ഗ്രാമ പഞ്ചായത്ത് കുമ്പള സാമൂഹ്യ ആരോഗ്യകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ കോവിഡ് 19 പ്രതിരോധപ്രവർത്തനത്തിന്റെയും ടെസ്റ്റ് പൊസിറ്റിവിറ്റി നിരക്ക് കുറക്കുന്നതിനുമായി കുമ്പള ബ്ലോക്കിൽ വാർഡ് തല സ്രവ പരിശോധന ക്യാമ്പയിനു തുടക്കമായി. രണ്ട് ടീമുകളായിട്ടാണ് പരിശോധന നടത്തുന്നത്.കുമ്പള പേരാൽ മൈമൂൻ നഗർ നൂർ ഇസ്‌ലാം മദ്രസയിൽ നടന്ന ക്യാമ്പിൽ 68 പേർ  പരിശോധനക്ക് വിധേയമായി.ലക്ഷണങ്ങളുമായി വന്ന അഞ്ചുപേർക്ക് ആന്റിജൻ ടെസ്റ്റ്  പോസിറ്റീവ് ആയി.ക്യാമ്പിനു കുമ്പള ഗ്രാമ പഞ്ചായത്ത് വൈസ് പ്രഡിഡണ്ട് നാസിർ മൊഗ്രാലിന്റെ മഹനീയ സാനിധ്യം പ്രവർത്തനങ്ങൾക്കു വളരെ ഊർജ്ജം  പകർന്നു.ക്യാമ്പിനു ജെ ആർ ഹെൽത്ത് ഇൻസ്‌പെക്ടർ ബാലചന്ദ്രൻ.സി.സി, വാസു ,ആശവർക്കർ ബൽകിസ്‌,പൂർണ്ണിമ,ഖാദർഹാജി,എന്നിവർ നേതൃത്വം നൽകി. ഡാറ്റ എന്ററിക്കും സ്വാബ് പരിശോധനയിലും ഡോ.നമിത,ലാബ് ടെക്‌നീഷ്യൻമാരായ,സന്തോഷ്,തൻസീഹ,ശൈലജ  എന്നിവരുംപങ്കാളികളായി. പഞ്ചായത്ത് ബ്ലോക്ക് തലത്തിൽ ഹെൽത്ത് സൂപ്പർവൈസർ ബി.അഷ്‌റഫും. മെഡിക്കൽ ഓഫീസർ ഡോ.ദിവാകർ റായ് യും  ഹെൽത്ത് ഇൻസ്‌പെക്ടർ നവീനും നേതൃത്വം നൽകി വരുന്നു.

No comments