JHL

JHL

വീട് വിദ്യാലയമാക്കി പ്രവേശനോത്സവം


മൊഗ്രാൽ (www.truenewsmalayalam.com) : ജി.വി.എച്ച്.എസ്.എസ്. മൊഗ്രാലിൽ പ്രവേശനോത്സവം വൈവിധ്യമാർന്ന പരിപാടികളോടെ ആഘോഷിച്ചു. കോവിഡിൻ്റെ പശ്ചാത്തലത്തിൽ പരിപാടികൾ ഓൺലൈൻ ആയാണ് സംഘടിപ്പിച്ചത്. പുതിയ അധ്യയന വർഷത്തിൽ 356 നവാഗതരാണ് വിദ്യാലയത്തിൽ പ്രവേശനം നേടിയത്. ഒന്നാം ക്ലാസിൽ പ്രവേശനം നേടിയ 128 കുട്ടികളും രക്ഷിതാക്കളുടെ സഹായത്താൽ വീടുകളിൽ ബലൂണുകളും വർണക്കടലാസുകളും കൊണ്ട് അലങ്കരിച്ച് ക്ലാസ് മുറിയൊരുക്കി. പുത്തനുടുപ്പും സ്ലേറ്റും ബാഗും കുടയുമായി രക്ഷിതാക്കൾക്കൊപ്പം ഫോട്ടോയെടുത്തും കേക്ക് മുറിച്ചും പാട്ടു പാടിയും ആദ്യ ദിനത്തെ അവിസ്മരണീയമാക്കി.

യു.പി, ഹൈസ്കൂൾ വിഭാഗം കുട്ടികൾക്ക് പ്രസംഗ മത്സരവും കലാപരിപാടികളും ഉണ്ടായിരുന്നു. വിദ്യാലയത്തിലെ 1782 കുട്ടികളും വീട്ടുമുറ്റത്ത് ഓരോ നാട്ടുമരത്തൈകളും നട്ടു.

പ്രവേശനോത്സവത്തിൻ്റെ ഉദ്ഘാടനം രാവിലെ 10 മണിക്ക് ജില്ലാ പഞ്ചായത്ത് മെമ്പർ ജമീലാ സിദ്ധീഖ്‌ നിർവഹിച്ചു. 

മഞ്ചേശ്വരം എം.എൽ.എ.  എ കെ എം അഷ്‌റഫ്‌, ലക്ഷദ്വീപ്  അസി.കലക്ടർ. അർജുൻ മോഹൻ IAS, കാസർഗോഡ് DDE കെ വി പുഷ്പ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ, കാസർഗോഡ് ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മറ്റി ചെയർ പേഴ്സൺ സരിത,നാസർ മൊഗ്രാൽ (വൈസ് പ്രസിഡണ്ട് കുമ്പള ഗ്രാമ പഞ്ചായത്ത്), റിയാസ് മൊഗ്രാൽ(മെമ്പർ കുമ്പള ഗ്രാമ പഞ്ചായത്ത് ), മുഹമ്മദ് കെ എം (എസ് എം സി ചെയർമാൻ), എംഎച്ച് മുഹമ്മദ് ( പി ടി എ വൈസ് പ്രസിഡൻറ്), രാജേഷ് ടി എം എം (സീനിയർ അസിസ്റ്റന്റ്), ഉമേഷ് (പ്രിൻസിപ്പാൾ ഇൻ ചാർജ് വിഎച്ച്എസ്ഇ) എന്നിവർ കുട്ടികൾക്ക് ആശംസകൾ നേർന്നു.

പ്രിൻസിപ്പാൾ ജമീലത്ത് പ്രവേശനോത്സവ സന്ദേശം നൽകി. റിട്ടയേർഡ് ഹെഡ്മാസ്റ്റർ ശ്രീ മാഹിൻ മാസ്റ്റർ തന്റെ ഒന്നാം ക്ലാസ് അനുഭവം പങ്കുവെച്ചു. പി. ടി.എ.പ്രസിഡണ്ട് ശ്രീ സയ്യിദ് ഹാദി തങ്ങൾ അധ്യക്ഷനായിരുന്നു.

ഹെഡ്മാസ്റ്റർ എ.മനോജ് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി പി.ജി.രാജീവ് നന്ദിയും പറഞ്ഞു.


No comments