JHL

JHL

ഷിറിയ അണക്കെട്ടും കനാലും നവീകരിക്കുന്ന പദ്ധതിക്ക് 2.35 കോടി രൂപയുടെ ഭരണാനുമതി.

പുത്തിഗെ(www.truenewsmalayalam.com) : ഷിറിയ അണക്കെട്ടും കനാലും നവീകരിക്കുന്ന പദ്ധതിക്ക് കാസർകോട് വികസന പാക്കേജിൽ 2.35 കോടി രൂപയുടെ ഭരണാനുമതി.ഒട്ടേറെ പേർ സന്ദർശിക്കുന്ന ഈ അണക്കെട്ട് പ്രകൃതിക്ക് ഇണങ്ങിയ രീതിയിൽ നവീകരിക്കാനാണ് ഫണ്ട് അനുവദിച്ചത്.സുരക്ഷ ഉറപ്പാക്കി സന്ദർശകർക്ക് വിശ്രമ കേന്ദ്രമടക്കമുള്ള സൗകര്യമൊരുക്കി പ്രദേശത്ത് വിനോദ സഞ്ചാര സാധ്യത കണ്ടെത്തിയാണ് നവീകരിക്കുന്നത്.അണക്കെട്ടിൽ നിന്നു 14 കിലോ മീറ്റർ ദൂരത്ത് വെള്ളം ലഭ്യമാക്കുന്നതിനു കനാലുമുണ്ട്.

പലേടത്തും പൊട്ടിപൊളി‍ഞ്ഞു കിടക്കുന്ന കനാലും നവീകരിക്കും.പഞ്ചായത്തിലെ കർഷകർക്ക് കൃഷിക്കും വീട്ടാവശ്യത്തിനുമുള്ള ജലക്ഷാമം പരിഹരിക്കുന്നതിനും പരമ്പരാഗത ജലസ്രോതസ്സുകളിൽ ജലവിതാനം ഉയരുന്നതിനും കനാൽ സഹായകമായിരുന്നു.ചെറുകിട ജലസേചന വകുപ്പാണ് പദ്ധതി നടപ്പിലാക്കുന്നത്.അണക്കെട്ടിന്റെ ഷട്ടർ തുടങ്ങിയവയുടെ അറ്റകുറ്റ പണി നടത്തും.1951 നവംബർ 10ന് മദ്രാസ് സംസ്ഥാന പൊതുമരാമത്ത് മന്ത്രി ഭക്ത വൽസലനാണ് ഉദ്ഘാടനം ചെയ്തത്

ഷിറിയ പുഴയിലെ കനാൽ അവസാനിക്കുന്നിടത്ത് 200 മീറ്റർ അപ്പുറം അംഗടിമുഗർ പുഴയാണ്.വറ്റാത്ത പുഴയാണ് ഷിറിയ പുഴ.അംഗടിമുഗർ പുഴ പെട്ടെന്ന് വറ്റുന്നു.രണ്ട് പുഴകളേയും ബന്ധിപ്പിച്ചാൽ വെള്ളം കുറഞ്ഞ സ്ഥലത്തേക്ക് ഒഴുക്കിവിടാനും ജലക്ഷാമം കുറയ്ക്കാനുമാവും. അതിനുള്ള ആലോചനയുമുണ്ട്.അണക്കെട്ടിലെ വെള്ളത്തിൽ നീന്താനും കുളിക്കുന്നതിനുമാണ് ആളുകളെത്തുന്നത്.അണക്കെട്ടിന് മുകളിൽ നിന്നും ചാടുന്നവരുമുണ്ട്.ടൂറിസം സാധ്യത കണ്ടെത്തി ഇവിടെ വ്യാപാരത്തിനും സാധ്യതയുണ്ട്.കഴിഞ്ഞ വർഷം മുതലാണ് ഇവിടെ സന്ദർശകർ കൂടിയത്.സീതാംഗോളി പെർള റോഡിലെ മണിയംപാറയിൽ നിന്ന് 3കിലോമീറ്റർ ദൂരെയാണ് അണക്കെട്ട്.

അര നൂറ്റാണ്ട് മുൻപ് കർഷകർ ആശ്രയിച്ചിരുന്ന കനാലാണ്. ഇവിടെ തെങ്ങ്,നെല്ല്,കമുക് കർഷകരാണുള്ളത്.തോട്,കുളം,പുഴ എന്നിവ വറ്റിപോകുന്നത് ജലക്ഷാമത്തിനു കാരണമായിരുന്നു.കനാൽ നവീകരിക്കണമെന്നത് കർഷകരുടെ ആവശ്യമായിരുന്നു.കോടി രൂപ ചെലവിട്ട് പഞ്ചായത്തിനു ഇത് നവീകരിക്കാൻ പറ്റാത്ത സ്ഥിതിയായിരുന്നു.കാസർകോട് വികസന പാക്കേജിൽ ഉൾപ്പെടുത്തിയതോടെ ഇതിനു പരിഹാരമായി.ടൂറിസം പദ്ധതി നടപ്പിലായാൽ പഞ്ചായത്തിനു വരുമാനമാർഗമാവും.

ഡി.സുബ്ബണ്ണ ആൾവ പുത്തിഗെ പഞ്ചായത്ത് പ്രസിഡന്റ്




No comments