JHL

JHL

ഹനുമാന്‍ നഗറില്‍ കടലാക്രമണം രൂക്ഷമായി; നൂറുമീറ്ററോളം റോഡ്‌ കടലെടുത്തു.

ഉപ്പള(www.truenewsmalayalam.com) : ഹനുമാന്‍ നഗറില്‍ കടലാക്രമണം രൂക്ഷമായി. ഇവിടെ നൂറുമീറ്ററോളം റോഡ്‌ കടലെടുത്തു. ഹനുമാന്‍ നഗര്‍-മുസോടി റോഡാണ്‌ കടലെടുത്തത്‌.

 ഹനുമാന്‍ നഗര്‍, മണിമുണ്ട പ്രദേശങ്ങളില്‍ ഉള്ളവര്‍ മഞ്ചേശ്വരത്തേക്കും ഉപ്പളയിലേക്കും മറ്റും പോകുന്ന റോഡാണിത്‌. റോഡ്‌ തകര്‍ന്നതോടെ ഈ പ്രദേശം ഒറ്റപ്പെട്ടിരിക്കുകയാണ്‌. മൂന്നു മാസം മുമ്പ്‌ മണ്ണിട്ട്‌ ഗതാഗതയോഗ്യമാക്കിയ റോഡാണിത്‌. റോഡ്‌ തകര്‍ന്നതോടെ തിരമാലകള്‍ ഇപ്പോള്‍ അടുത്തുള്ള വീട്ടുമുറ്റം വരെ എത്തിയിട്ടുണ്ടെന്നു തീരദേശവാസികള്‍ പറയുന്നു.


No comments