JHL

JHL

ഭക്ഷ്യ വിഷബാധയെ തുടര്‍ന്ന്‌ യുവതി മരിച്ചു.

ഉപ്പള(www.truenewsmalayalam.com) : ധര്‍മ്മത്തടുക്ക കക്ക്യയിലെ നാരായണ നായിക്കിന്റെ മകളും ഉപ്പിനങ്ങാടി സ്വദേശി രവീക്ക്വയുടെ ഭാര്യയുമായ വിദ്യ (28)ഭക്ഷ്യ വിഷബാധയെ തുടര്‍ന്ന്‌ മരിച്ചു. 

കഴിഞ്ഞ 24ന്‌ ഭര്‍തൃ വീട്ടില്‍ നിന്നും സ്വന്തം വീട്ടിലേക്കെത്തിയതായിരുന്നു. അന്നു തന്നെ ഛര്‍ദ്ദി ആരംഭിച്ചു. തുടര്‍ന്ന്‌ കുമ്പള ആശുപത്രിയിലും പിന്നീട്‌ മംഗലാപുരത്തും ചികിത്സയിലായിരുന്നു.കഴിഞ്ഞ ദിവസം മരിച്ചു.

 മക്കള്‍: ധനൂഷ്‌, ഹിതശ്രി. 

സവിതയാണ്‌ മാതാവ്‌.

 സഹോദരങ്ങള്‍: അവിനാശ്‌, ഉദയ. ശീലാവതി.





No comments