JHL

JHL

പൊലീസ്‌ ചമഞ്ഞ്‌ പ്ലസ്‌ടു വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച വസ്‌ത്രാലയം ജീവനക്കാരന്‍ അറസ്റ്റില്‍.

കാഞ്ഞങ്ങാട്‌(www.truenewsmalayalam.com) : താൻ പോലീസ് ആണെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് പ്ലസ്‌ടു വിദ്യാര്‍ത്ഥിനിയെ കാറില്‍ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച വസ്‌ത്രാലയം ജീവനക്കാരന്‍ അറസ്റ്റില്‍.

 വെള്ളരിക്കുണ്ടിലെ വസ്‌ത്രാലയ ജീവനക്കാരനായ കോടക്കടവ്‌ സ്വദേശി എം അനീഷ്‌ കുമാര്‍ (30) ആണ്‌ ചിറ്റാരിക്കാല്‍ പൊലീസിന്റെ പിടിയിലായത്‌. 

സംഭവത്തെ കുറിച്ച്‌ പൊലീസ്‌ പറയുന്നത്‌ ഇങ്ങിനെ: `ഇന്നലെ ഉച്ചയോടെ ചിറ്റാരിക്കാല്‍ ടൗണിനു സമീപത്താണ്‌ സംഭവം. സ്‌കൂള്‍ ആവശ്യത്തിനായി എത്തിയ പെണ്‍കുട്ടി തിരികെ വീട്ടിലേയ്‌ക്കു നടന്നു പോവുകയായിരുന്നു. ഇതിനിടയില്‍ കാറിലെത്തിയ അനീഷ്‌ പൊലീസുകാരനാണെന്നു പരിചയപ്പെടുത്തുകയും തനിച്ചു നടന്നു പോകുന്നതു അപകടമാണെന്നും പറഞ്ഞ്‌ കാറില്‍ കയറ്റി. പിന്നീട്‌ പെണ്‍കുട്ടിയെ വീടിനു മുന്നില്‍ ഇറക്കി. ഇതിനിടയില്‍ പെണ്‍കുട്ടിയുടെയും രക്ഷിതാവിന്റെയും ഫോണ്‍ നമ്പര്‍ തന്ത്രപൂര്‍വ്വം ചോദിച്ചറിഞ്ഞു. പിന്നീട്‌ പെണ്‍കുട്ടിയെ ഫോണില്‍ വിളിച്ച്‌ പൊലീസ്‌ സ്റ്റേഷനിലേയ്‌ക്ക്‌ വരണമെന്നു ആവശ്യപ്പെട്ടു. പെണ്‍കുട്ടി ഇതു വിശ്വസിച്ച്‌ റോഡിലേക്കിറങ്ങി യുവാവിന്റെ കാറില്‍ കയറുകയും ചെയ്‌തു. ഇതു ശ്രദ്ധയില്‍പ്പെട്ട പെണ്‍കുട്ടിയുടെ ഒരു ബന്ധു ടൗണിലുള്ള ബന്ധുവായ കാര്‍ ഡ്രൈവറെ വിവരമറിയിച്ചു. തുടര്‍ന്ന്‌ പെണ്‍കുട്ടിയുമായി പോയ കാര്‍ നാട്ടുകാര്‍ പിടികൂടി പൊലീസിനു കൈമാറുകയായിരുന്നു. 

പിടിയിലായ അനീഷിനെ പൊലീസ്‌ ചോദ്യം ചെയ്യുകയാണ്‌.





No comments