JHL

JHL

ഹൊസങ്കടി രാജധാനി ജ്വല്ലറിയിൽ കാവൽക്കാരനെ കെട്ടിയിട്ട് കവർച്ച നടത്തിയ കേസിലെ മുഖ്യ പ്രതി പിടിയിൽ

ഹൊസങ്കടി (www.truenewsmalayalam.com) : ഹൊസങ്കടി രാജധാനി ജ്വല്ലറിയിൽ കാവൽക്കാരനെ കെട്ടിയിട്ട് കവർച്ച നടത്തിയ കേസിലെ മുഖ്യ പ്രതി പിടിയിലായി. തൃശൂര്‍ കൊടുങ്ങല്ലൂര്‍ കോതപറമ്പയിലെ കിരണ്‍ എന്ന കെ പി സത്യേഷ് (35) ആണ് അറസ്റ്റിലായത്. പ്രതിക്കെതിരെ കേരളത്തിലും തമിഴ്‌നാട്ടിലും കര്‍ണാടകയിലുമായി നിരവധി കേസുകളുണ്ട്. കാസര്‍കോട് എസ് പി പി ബി രാജീവ് ഐ.പി.എസിന്റെ മേല്‍നോട്ടത്തില്‍ കാസര്‍കോട് ഡി.വൈ.എസ്.പി പി. ബാലകൃഷ്ണന്‍ നായര്‍, മഞ്ചേശ്വരം ഇന്‍സ്പെക്ടര്‍ സന്തോഷ് കുമാര്‍, ക്രൈം സ്‌ക്വാഡ് അംഗങ്ങളായ എസ്.ഐ ബാലകൃഷ്ണന്‍ സി കെ, എസ്.ഐ നാരായണന്‍ നായര്‍, എ എസ് ഐ ലക്ഷ്മി നാരായണന്‍, എസ് സി പി ഓ ശിവകുമാര്‍, സി.പി.ഓമാരായ രാജേഷ്, ഓസ്റ്റിന്‍ തമ്പി, ഗോകുല എസ്, സുഭാഷ് ചന്ദ്രന്‍, വിജയന്‍, നിതിന്‍ സാരങ്, രഞ്ജിഷ്, ഡ്രൈവര്‍ പ്രവീണ്‍ എന്നിവരാണ് കേസ് അന്വേഷിച്ചത്.

കഴിഞ്ഞ  തിങ്കളാഴ്ച പുലര്‍ച്ചെയാണ് കാവല്‍ക്കാരനെ കെട്ടിയിട്ട് മഞ്ചേശ്വരം ഹൊസങ്കടിയിലെ രാജധാനി ജ്വല്ലറിയില്‍ സംഘം കവര്‍ച്ച നടത്തിയത്. മോഷ്ടാക്കള്‍ സഞ്ചരിച്ച ഇന്നോവ കാര്‍, ഏഴ് കിലോഗ്രാം വെള്ളി, ഒന്നേകാല്‍ ലക്ഷം രൂപ എന്നിവ പോലീസ് കണ്ടെത്തിയിരുന്നു. പണമടക്കം 16 ലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കിയിരുന്നത്. 


No comments