JHL

JHL

അനാഥ മയ്യത്ത് ഏറ്റെടുത്ത് യൂത്ത് ലീഗ്-വൈറ്റ് ഗാർഡ് മാതൃകയായി.

ഉപ്പള(www.truenewsmalayalam.com) : നാലു ദിവസത്തോളം പരിയാരം മെഡിക്കൽ കോളേജിൽ അനാഥമായി കിടന്നിരുന്ന മയ്യത്ത് ഏറ്റെടുത്ത അന്ത്യകർമങ്ങൾ നടത്തി മംഗൽപാടി പഞ്ചായത്ത് യൂത്ത് ലീഗ് വൈറ്റ് ഗാർഡ്  മാതൃകയായി.

 പരിയാരം മെഡിക്കൽ കോളേജിൽ നിന്ന് എ കെ എം അഷ്റഫ് എം എൽ യിക്ക് ലഭിച്ച സന്ദേശത്തിന്റെ അടിസ്ഥാനത്തിൽ ജില്ലാ യൂത്ത് ലീഗ് സെക്രട്ടറിയും കാസർഗോഡ് ജില്ലാ പഞ്ചായത്ത് മെമ്പറുമായ ഗോൾഡൻ റഹ്മാൻ മുസ്ലിം യൂത്ത് ലീഗ് മഞ്ചേശ്വരം മണ്ഡലം ജനറൽ സെക്രട്ടറി ബി എം മുസ്തഫ പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡണ്ട് ഇർഷാദ് മള്ളംഗൈ, വൈറ്റ് ഗാർഡ് പഞ്ചായത്ത് ക്യാപ്റ്റൻ നമീസ് കുദ്കുകൊട്ടി. തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള വൈറ്റ്ഗാർഡ് അംഗങ്ങളാണ് ഈ ഉദാത്ത പ്രവർത്തനത്തിന് മുന്നിട്ടിറങ്ങിയത്. 



No comments