JHL

JHL

മഞ്ചേശ്വരം ഗോവിന്ദ പൈ കോളജിൽ എൽഎൽഎം കോഴ്സ് ഈ വർഷം മുതൽ.

കാസർകോട്(www.truenewsmalayalam.com) : കണ്ണൂർ സർവകലാശാല ജില്ലയിൽ ആദ്യമായി എൽഎൽഎം കോഴ്സ് തുടങ്ങുന്നു. മഞ്ചേശ്വരം ഗോവിന്ദ പൈ കോളജിനോടു ചേർന്നു നിർമിച്ച ക്യാംപസ് കെട്ടിടത്തിലാണു ഈ വർഷം മുതൽ 20 സീറ്റോട് കൂടിയുള്ള എൽഎൽഎം (ക്രിമിനൽ ലോ ആൻഡ് ക്രിമിനൽ ജസ്റ്റീസ്) കോഴ്സ് ആരംഭിക്കുന്നതെന്നു വൈസ് ചാൻസലർ പ്രഫ.ഗോപിനാഥ് രവീന്ദ്രൻ, പ്രോം വൈസ് ചാൻസലർ പ്രഫ. എ.സാബു, സിൻഡിക്കറ്റ് അംഗം ഡോ.എ.അശോകൻ എന്നിവർ അറിയിച്ചു. 

നിലവിലെ സാഹചര്യത്തിൽ ഓൺലൈനായിട്ടാണു ക്ലാസുകൾ നൽകുന്നത്. വിദ്യാർഥികളിൽ നിന്ന് ഈടാക്കുന്ന ഫീസ് അധ്യാപകർക്കുള്ള വേതനമായി നൽകും. ബാർ കൗൺസിൽ ഓഫ് ഇന്ത്യയുടെ അനുമതി ലഭിച്ചാൽ അടുത്ത അധ്യയന വർഷം ത്രിവത്സര എൽഎൽബി കോഴ്സ് കൂടി തുടങ്ങുമെന്നും ഇവർ അറിയിച്ചു. മഞ്ചേശ്വരത്തെ സർവകലാശാല ക്യാംപസ് വൈസ് ചാൻസലർ പ്രഫ.ഗോപിനാഥ് രവീന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘം സന്ദർശിച്ചു.

2 കോഴ്സുകൾക്ക് കൂടി അനുമതി 

കുമ്പളയിലെ  മഞ്ചേശ്വരം ഐഎച്ച്ആർഡി അപ്ലൈഡ് സയൻസ് കോളജിൽ പുതുതായി 2 കോഴ്സുകൾക്ക് കൂടി സർക്കാർ അനുമതി നൽകിയതായി എ.കെ.എം.അഷ്‌റഫ്‌ എംഎൽഎ അറിയിച്ചു.

ബിഎ ഇംഗ്ലിഷ് വിത്ത്‌ ജേർണലിസം (30 സീറ്റ് ) എംകോം ഫിനാൻസ് (15 സീറ്റ്) എന്നീ കോഴ്സുകൾക്കാണ് അനുമതിയായത്. ഉന്നത വിദ്യാഭ്യാസ വകുപ്പ്  കോഴ്സുകൾ അനുവദിച്ചത്.ഈ അധ്യായന വർഷം മുതൽതന്നെ ക്ലാസുകൾ ആരംഭിക്കാൻ കഴിയുമെന്നും പറഞ്ഞു.





No comments