JHL

JHL

മുഹമ്മദ് റഫി ചരമ ദിനത്തിൽ ഗാനാർച്ചന നടത്തി സൗഹൃദ ഐക്യവേദി.

കാസർകോട്(www.truenewsmalayalam.com) : യശ്ശശരീരനായ വിശ്വപ്രസിദ്ധ ഗായകൻ മുഹമ്മദ് റഫിയുടെ  നാൽപത്തി ഒന്നാം ചരമവാർഷിക ദിനത്തിൽ കാസർകോട് സൗഹൃദ ഐക്യവേദി ഗാനാർച്ചന നടത്തി. മുഹമ്മദ് റഫിയുടെ ഗാനങ്ങൾ അബു ത്വായി , സ്കാനിയ ബെദിര, സിദ്ദീഖ് ഒമാൻ, ഒമർ മുക്താർ, ജെറി സ്കാനിയ, സാലിം ബള്ളൂർ എന്നിവർ ആലപിച്ചു.

അബ്ദുള്ള പടിഞ്ഞാറിൻറെ അദ്ധ്യക്തയിൽ ചേർന്ന യോഗം ഖന്നാ സാഹിബ് ഉത്ഘാടനം ചെയ്തു.അനുസ്മരണ പ്രഭാഷണം നിസാർ പെർവാഡ് നടത്തി.

അസീസ് കോപ്പ, സലാം കുന്നിൽ, അഷ്റഫ് പട്ള, ലത്തീഫ് ചെമ്മനാട്, അസീസ് കടവത്ത്,ഷരീഫ് മദീന, ഉമ്മർ പാണളം, ബഷീർ പെരുമ്പള ,അഷ്റഫ് നാലത്തട്ക്ക, ഹമീദ് കാവിൽ എന്നിവർ സംസാരിച്ചു.സലീം അത്തിവളപ്പ് നന്ദി പറഞ്ഞു.





No comments