JHL

JHL

ഹൊസങ്കടിയിൽ വിൽപ്പനയ്ക്ക് വെച്ച കർണ്ണാടക മദ്യം കുമ്പള എക്സയ്‌സ് സംഘം പിടികൂടി.

കുമ്പള(www.truenewsmalayalam.com) : ഹൊസങ്കടിയിൽ വിൽപ്പനയ്ക്ക് വെച്ച  കർണ്ണാടക  മദ്യം കുമ്പള എക്സയ്‌സ് സംഘം പിടികൂടി.  മുളിഞ്ചയിലെ     പ്രവീണകുമാർ(21) നെയാണ് 3.15 ലിറ്റർ കർണ്ണാടക മദ്യം കൈവശം വെച്ച കുറ്റത്തിന് അറസ്റ് ചെയ്തത്. പറമ്പിൽ മദ്യം സൂക്ഷിച്ച് വില്പന നടത്തിവരികയായിരുന്നു പ്രവീൺ കുമാർ. 90 മില്ലിയുടെ 35 ടെട്രാപാക്കറ്റ് ആണ് ഉണ്ടായിരുന്നത്. കുമ്പള റേഞ്ച് പ്രിവന്റീവ് ഓഫീസർ  രാജീവൻറെ നേതൃത്വത്തിലുള്ള എകസൈസ് സംഘത്തിൽ  പി.കെ.ബാബുരാജൻ, എം.ഹമീദ്, വി.ബി.സബിത് ലാൽ, കെ.അമിത്, ഡ്രൈവർ സത്യൻ എന്നിവർ ഉണ്ടായിരുന്നു. 






 

No comments