JHL

JHL

മെ​സി ബാ​ഴ്സ വി​ടു​ന്നു; ക​രാ​ർ പു​തു​ക്കി​യി​ല്ല.

ബാ​ഴ്സ​ലോ​ണ(www.truenewsmalayalam.com) : അ​ർ​ജ​ന്‍റീ​ന സൂ​പ്പ​ർ​താ​രം ല​യ​ണ​ൽ മെ​സി സ്പാ​നി​ഷ് ക്ല​ബ് എ​ഫ്സി ബാ​ഴ്സ​ലോ​ണ​യു​മാ​യു​ള്ള 18 വ​ര്‍​ഷ​ത്തെ ബ​ന്ധം അ​വ​സാ​നി​പ്പി​ച്ചു. ക്ല​ബ് വി​ടു​ക​യാ​ണെ​ന്ന് ബാ​ർ​സ​യു​ടെ വെ​ബ്സൈ​റ്റി​ൽ പോ​സ്റ്റ് ചെ​യ്ത പ്ര​സ്താ​വ​ന​യി​ൽ മെ​സി സ്ഥി​രീ​ക​രി​ച്ചു. ക​രാ​ർ പു​തു​ക്കാ​നു​ള്ള ച​ർ​ച്ച തീ​രു​മാ​നാ​കാ​തെ പോ​യ​തോ​ടെ​യാ​ണ് താ​രം ക്ല​ബ് വി​ട്ട​ത്.

സാ​മ്പ​ത്തി​ക​വും സാ​ങ്കേ​തി​ക​വു​മാ​യ ത​ട​സ​ങ്ങ​ള്‍ കാ​ര​ണ​മാ​ണ് ക​രാ​ർ പു​തു​ക്ക​ൽ സാ​ധ്യ​മാ​കാ​തെ പോ​യ​ത്. എ​ഫ്സി ബാ​ഴ്‌​സ​ലോ​ണ​യും ല​യ​ണ​ല്‍ മെ​സി​യും ഒ​രു ധാ​ര​ണ​യി​ലെ​ത്തി​യി​ട്ടും സാ​മ്പ​ത്തി​ക​വും ലാ ​ലി​ഗ വ്യ​വ​സ്ഥ​ക​ളു​മാ​യും ബ​ന്ധ​പ്പെ​ട്ട കാ​ര​ണ​ങ്ങ​ളാ​ൽ അ​ത് ന​ട​ക്കാ​ത്ത സാ​ഹ​ച​ര്യ​മാ​ണു​ള്ള​ത്. അ​തി​നാ​ൽ ല​യ​ണ​ൽ മെ​സി ഇ​നി ബാ​ർ​സി​ലോ​ന​യി​ൽ തു​ട​രി​ല്ലെ​ന്ന് ക്ല​ബ് വാ​ര്‍​ത്താ​ക്കു​റി​പ്പി​ല്‍ അ​റി​യി​ച്ചു.

"എ​ഫ്സി ബാ​ഴ്‌​സ​ലോ​ണ​യു​ടെ പു​രോ​ഗ​തി​യി​ല്‍ മെ​സി ന​ല്‍​കി​യ സം​ഭാ​വ​ന​യ്ക്ക് ഹൃ​ദ​യ​ത്തി​ല്‍ നി​ന്ന് ന​ന്ദി അ​റി​യി​ക്കു​ന്നു. വ്യ​ക്തി​ജീ​വി​ത​ത്തി​ലും ഫു​ട്ബോ​ൾ ക​രി​യ​റി​ലും താ​ര​ത്തി​ന് എ​ല്ലാ​വി​ധ ആ​ശം​സ​ക​ളും നേ​രു​ന്നു'-​ക്ല​ബ് പ്ര​സ്താ​വ​ന​യി​ൽ വ്യ​ക്ത​മാ​ക്കു​ന്നു. ബാ​ർ​സ വി​ട്ട സാ​ഹ​ച​ര്യ​ത്തി​ൽ ഇ​നി മെ​സി​യു​ടെ ത​ട്ട​കം ഏ​താ​യി​രി​ക്കു​മെ​ന്ന് വ്യ​ക്ത​മ​ല്ല.

2004ൽ ​ബാ​ഴ്സ​ലോ​ണ​ക്കാ​യി അ​ര​ങ്ങേ​റി​യ മെ​സി ക​രി​യ​റി​ൽ ഇ​തു​വ​രെ മ​റ്റൊ​രു ക്ല​ബ്ബി​നാ​യും ക​ളി​ച്ചി​ട്ടി​ല്ല. 18 വ​ർ​ഷ​ത്തി​നി​ടെ 778 മ​ത്സ​ര​ങ്ങ​ളി​ൽ ബാ​ഴ്സ​യ്ക്ക് വേ​ണ്ടി മെ​സി ക​ള​ത്തി​ലി​റ​ങ്ങി. ഇ​ക്കാ​ല​ത്തി​നി​ടെ 672 ഗോ​ളു​ക​ളും ക്ല​ബി​നാ​യി അ​ദ്ദേ​ഹം നേ​ടി​യി​ട്ടു​ണ്ട്. ബാ​ർ​സ​യ്ക്കൊ​പ്പം 10 ലാ ​ലി​ഗ കി​രീ​ട​ങ്ങ​ളും നാ​ലു ചാ​മ്പ്യ​ൻ​സ് ലീ​ഗ് കി​രീ​ട​ങ്ങ​ളും ഉ​ൾ​പ്പെ​ടെ ഒ​ട്ടേ​റെ നേ​ട്ട​ങ്ങ​ൾ കൊ​യ്തു.

ജൂ​ണ്‍ 30നാ​ണ് ഏ​താ​ണ്ട് 594 ദ​ശ​ല​ക്ഷം അ​മേ​രി​ക്ക​ന്‍ ഡോ​ള​ര്‍ മൂ​ല്യ​മു​ള്ള മെ​സി​യു​ടെ നാ​ല് വ​ര്‍​ഷ​ത്തെ ബാ​ഴ്സ ക​രാ​ര്‍ അ​വ​സാ​നി​ച്ച​ത്.





No comments