JHL

JHL

ഉള്ളാളിൽ വർഷങ്ങൾക്ക് മുമ്പ് മുങ്ങിയ കപ്പലിൽ ഇടിച്ചു മത്സ്യബന്ധന ബോട്ട് മറിഞ്ഞു; ഒരാളെ കാണാതായി.

ഉള്ളാൾ(www.truenewsmalayalam.com) : ഉള്ളാളിൽ മത്സ്യബന്ധന ബോട്ട് വർഷങ്ങൾക്ക് മുമ്പ് മുങ്ങിയ കപ്പലിന്റെ അവശിഷ്ടങ്ങളിൽ ഇടിച്ച്‌ തകർന്നു. അപകടത്തെ തുടർന്ന് ഒരാളെ കാണാതായി, കൂടെയുണ്ടായിരുന്ന ഒമ്പതു പേരെ രക്ഷപ്പെടുത്തി.

വ്യാഴാഴ്ച്ച ഉച്ചയോടെയാണ് സംഭവം. മത്സ്യബന്ധനത്തിന് 10 പേരുമായി പോകുകയായിരുന്ന ബോട്ട് നിയന്ത്രണം വിട്ട് കപ്പലിൽ ഇടിക്കുകയായിരുന്നു. 

കടലിലേക്ക് തെറിച്ച 9 പേരെ മറ്റു മത്സ്യബന്ധന ബോട്ടിലുള്ളവരാണ് രക്ഷപ്പെടുത്തിയത്, തിരമാലകളിൽ പെട്ട് കാണാതായ ആൾക്ക് വേണ്ടി തിരച്ചിൽ തുടരുകയാണ്. 

മുങ്ങിപ്പോയ  ബാർജ് കപ്പൽ കപ്പൽ മറ്റ് മത്സ്യബന്ധന ബോട്ടുകൾക്കും കടന്നുപോകുന്ന കപ്പലുകൾക്കും അപകട ഭീഷണിയാണ്. അപകടത്തെ തുടർന്ന് 1.30 കോടി രൂപയുടെ നഷ്ടഎം കണക്കാക്കുന്നു.




No comments