JHL

JHL

മംഗളൂരുവിൽ ജ്വല്ലറിയിൽ മോഷണം; 10,000 രൂപയുടെ വെള്ളി ആഭരണങ്ങൾ കവർന്നു.

മംഗളുരു(www.truenewsmalayalam.com) : മംഗളൂരു കൊണാജെ പോലീസ് സ്റ്റേഷൻ പരിധിയിലെ 'ഗോൾഡ് കിംഗ്' ജ്വല്ലറിയിൽ മോഷണം. ഇന്ന് പുലർച്ചയോടെയാണ് സംഭവം. 10,000 രൂപയുടെ വെള്ളി ആഭരണങ്ങൾ കവർന്നതായി കടയുടമ പറഞ്ഞു. 

മോഷ്ട്ടാക്കൾ കടയുടെ ഭിത്തി തകർത്താണ് അകത്തു കടന്നത്. മോഷ്ടാക്കൾ അകത്തു കടന്നയുടൻ സൈറൺ മുഴങ്ങാൻ തുടങ്ങിയെങ്കിലും ഉടമ കടയിൽ എത്തുന്നതിന് മുമ്പ് തന്നെ മോഷ്ടാക്കൾ രക്ഷപ്പെട്ടിരുന്നു.

കൊണാജെ പോലീസിൽ വിവരം അറിയിച്ചതിനെ തുടർന്ന് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.





No comments