ആരിക്കാടി പുൽമാട് മൈതാനം ജില്ലാ ഒളിമ്പിക്സ് അസോസിയേഷൻ പ്രസിഡന്റ് സന്ദർശിച്ചു.
കുമ്പള(www.truenewsmalayalam.com) : ജില്ലാ ഒളിംമ്പിക് അസോസിയേഷൻ പ്രസിഡൻറ് ശോഭ ബാലൻ ആരിക്കാടിയിലെ നിർദ്ദിഷ്ട ഫുട്ബോൾ മൈതാനം സന്ദർശിച്ചു. നവീകരിക്കാൻ ഏറ്റവും അനുയോജ്യമായ മൈതാനമാണ് ഇതൊന്നും അദ്ദേഹം പറഞ്ഞു. കാസർകോട് ജില്ലയിലെ കായിക വിനോദ വികസനത്തിന് ഏറ്റവും ഉചിതമായ സ്ഥലമാണ് പുൽമാട്. ജില്ലാ ഒളിംമ്പിക് അസോസിയേഷൻ പ്രസിഡണ്ട് എന്ന നിലയിൽ മൈതാനത്തിന്റെ നവീകരണത്തിന് വേണ്ട സാധ്യമായ എല്ലാ പിന്തുണയും ഉണ്ടാകും. സംസ്ഥാന സ്പോർട്സ് കൗൺസിൽ ഇത്തരമൊരു മനോഹര മായ മൈതാനത്തെ കുറിച്ച് അറിയിക്കുകയും ഇതിന്റെ വികസനത്തിന് രൂപരേഖ തയ്യാറാക്കി നൽകണമെന്ന് പാലക്കാട് അദ്ദേഹം അഭ്യർത്ഥിച്ചു. ആരിക്കാടി ഡെവലപ്മെൻറ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ അദ്ദേഹത്തിന് സ്വീകരണവും നൽകി.
മുഖ്യ രക്ഷാധികാരി കെ എം അബ്ബാസ് ഉപഹാരം നൽകി.
കാസർഗോഡ് ബ്ലോക്ക് പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും, ആരിക്കാടി ടവലപ്മെന്റ് ഫോറം ജനറൽ കൺവീനറുമായ അഷ്‌റഫ് കർള അധ്യക്ഷത വഹിച്ചു. ട്രഷറർ അബ്ബാസ് കർള സ്വാഗതം പറഞ്ഞു., പ്രമുഖ നീന്തൽ താരവും കേരള അക്ക്വട്ടിക്അസോസി യോഷൻ സംസ്ഥാന ട്രഷറർ റുമായ എം ടി പി സൈഫുദ്ധീൻ മുഖ്യാതിഥിയായിരുന്നു. കുമ്പള ഗ്രാമ പഞ്ചായത്ത് അംഗം ബി.എ റഹിമാൻ, സിദീഖ് ലോഗി, മുഹമ്മദ് കുഞ്ഞി കുമ്പോൽ, ലത്തീഫ് ആരിക്കാടി, കാക മുഹമ്മദ് മുഹമ്മദ് ആനബാഗിൽ, അഷ്‌റഫ് സ്രാങ്,റസാഖ് ആരിക്കാടി എന്നിവർ സംബന്ധിച്ചു.
Post a Comment