JHL

JHL

മണ്ണെണ്ണ ദേഹത്തൊഴിച്ച് തീ കൊളുത്തി ആത്മഹത്യ ശ്രമം; പൊള്ളലേറ്റ നിലയിൽ യുവതിയെ മംഗലാപുരം ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ആരിക്കാടി(www.truenewsmalayalam.com) :   മണ്ണെണ്ണ ദേഹത്തൊഴിച്ച് തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച യുവതിയെ  പൊള്ളലേറ്റ നിലയിൽ മംഗലാപുരം ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ആരിക്കാടിയിൽ വീട് ലീസിന് വാങ്ങി താമസിക്കുന്ന നാസിയ ഷൈക്ക് (32) ആണ് തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചത്. ഭർത്താവ് അബ്ദുൽ റഹീം.നാല് പെണ്മക്കളാണുള്ളത്.

നാസിയ ഷൈക്ക് മുംബൈ സ്വദേശിനിയും, ഭർത്താവ് കാഞ്ഞങ്ങാട് സ്വദേശിയുമാണ്.കുറച്ച മാസങ്ങൾക്ക് മുമ്പാണ് ഇവർ ആരിക്കാടിയിൽ താമസമാരംഭിച്ചത്.

മംഗലാപുരം ആശുപത്രിയിൽ അതീവ ഗുരുതരാവസ്ഥയിലുള്ള യുവതി മക്കളുടെ മുൻപിൽ വച്ചാണ് തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചത്.





No comments