JHL

JHL

തലപ്പാടിയില്‍ പ്രതിഷേധം സംഘടിപ്പിച്ചതിന്‌ 29 പേര്‍ക്കെതിരെ കേസ്.

മഞ്ചേശ്വരം(www.truenewsmalayalam.com) : കോവിഡ്‌ മാനദണ്ഡങ്ങള്‍ ലംഘിച്ച്‌ തലപ്പാടിയില്‍ പ്രതിഷേധം സംഘടിപ്പിച്ചതിന്‌ വിവിധ രാഷ്‌ട്രീയ പാര്‍ട്ടികളില്‍പ്പെട്ട 29 പേര്‍ക്കെതിരെ കേസെടുത്തു.

 മുസ്‌തഫ, ഹര്‍ഷാദ്‌, ജയാനന്ദ, അഷറഫ്‌ എന്നിവരുൾപ്പെടെ 25 പേർക്കെതിരെയാണ് മഞ്ചേശ്വരം പൊലീസ്‌ കേസെടുത്തത്‌.

 കേരളത്തില്‍ നിന്നുള്ളവര്‍ക്ക്‌ കര്‍ണ്ണാടക കോവിഡ്‌ നെഗറ്റീവ്‌ സര്‍ട്ടിഫിക്കറ്റ്‌ നിര്‍ബന്ധമാക്കിയതിനെതിരെ ഇന്നലെ റോഡ്‌ തടഞ്ഞു പ്രതിഷേധിച്ച സംഭവത്തിലാണ്‌ കേസ്‌.


ഇന്ന്‌ സമാധാനാന്തരീക്ഷം

തലപ്പാടി ചെക്ക്‌ പോസ്റ്റ്‌ പരിസരത്തു ഇന്ന്‌ സമാധാനാന്തരീക്ഷം പ്രകടമായി.
ആര്‍ ടി പി സി ആര്‍ നെഗറ്റീവ്‌ റിപ്പോര്‍ട്ടുമായെത്തുന്നവരെ പൊലീസ്‌ ചെക്ക്‌ പോസ്റ്റ്‌ വഴി കടത്തിവിടുന്നു.

 അല്ലാതെ എത്തുന്ന അപൂര്‍വ്വം ആളുകളുടെ കാര്യങ്ങള്‍ ധരിപ്പിച്ചു ടെസ്റ്റ്‌ റിപ്പോര്‍ട്ടുമായി എത്താന്‍ ഉപദേശിക്കുന്നു.

 പരിശോധനാ റിപ്പോര്‍ട്ട്‌ ഉള്ളവരേ ഇന്നു കൂടുതലായി എത്തുന്നുള്ളൂ. അതേസമയം അതിശക്തമായ പൊലീസ്‌ സംവിധാനം ചെക്ക്‌ പോസ്റ്റില്‍ തുടരുന്നു.





No comments