മൊഗ്രാൽ പുത്തൂർ സ്വദേശി മുഹമ്മദലി പാദാർ അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരത്തിൽ വ്യാഴാഴ്ച അരങ്ങേറ്റം കുറിക്കും
കുമ്പള(www.truenewsmalayalam.com) : മൊഗ്രാൽ പുത്തൂർ സ്വദേശി മുഹമ്മദലി പാദാർ ഭിന്നശേഷിക്കാരുടെ അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരത്തിൽ വ്യാഴാഴ്ച അരങ്ങേറ്റം കുറിക്കും. ഈമാസം 12 മുതല്‍ നടക്കുന്ന ബംഗ്ലാദേശിനെതിരായ ഇന്ത്യന്‍ ഭിന്നശേഷി ടി-20 ക്രിക്കറ്റ് ടീമിലാണ് അലി പാദാര്‍ ഇടം നേടിയത്.
നേരത്തെ ഇന്ത്യൻ സെലക്ഷൻ ക്യാമ്പിലേക്ക് തെരഞ്ഞെടുക്കപ്പെട്ട താരം കഴിഞ്ഞ ആറ് ദിവസങ്ങളിലായി ഹൈദരാബാദില്‍ നടന്ന കളികളിൽ കാഴ്ചവച്ച മികച്ച പ്രകടനങ്ങളാണ് ഇന്ത്യന്‍ കളിക്കുപ്പായമണിയാൻ തുണയായത്. ഭിന്നശേഷിക്കാരുടെ സംസ്ഥാന ക്രിക്കറ്റ് ടീമിന്റെ വൈസ് ക്യാപ്റ്റനായ അലി രണ്ട് പതിറ്റാണ്ടായി ക്രിക്കറ്റ് കളിയില്‍ തിളങ്ങിനില്‍ക്കുന്നു.
ഒരുവര്‍ഷം മുമ്പ് നടന്ന ഭിന്നശേഷി രഞ്ജി മത്സരങ്ങളിലും ട്വന്റി-20 മത്സരങ്ങളിലും അലി നടത്തിയ ബാറ്റിംഗ് പ്രകടനം ഏറെ പ്രശംസക്കിടയാക്കിയിരുന്നു. മൊഗ്രാല്‍പുത്തൂര്‍ ബാച്ചിലേഴ്‌സ് ക്ലബ്ബിന്റെ താരമായ അലി ജില്ലാ ലീഗ് മത്സരങ്ങളില്‍ ഓള്‍ റൗണ്ട് മികവിലൂടെ തിളങ്ങിയിരുന്നു. അലി ഇന്ത്യന്‍ ടീമിലേക്ക് തെരഞ്ഞെെടുക്കപ്പെട്ട വിവരം കാസർകോട്ടെ ക്രിക്കറ്റ് പ്രേമികളെ ആഹ്ളാദത്തിലാക്കിയിരിക്കുകയാണ്.
Post a Comment