JHL

JHL

ക്വിറ്റ് ഇന്ത്യ ദിനത്തിൽ ജനതാദൾ (എസ്) ധർണ നടത്തി.

കാസർഗോഡ്(www.truenewsmalayalmam.com) : ജനതാദൾ (എസ് ) കാസറഗോഡ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ, ക്വിറ്റ് ഇന്ത്യ ദിനത്തിൽ കേന്ദ്ര സർക്കാരിന്റെ കർഷക വിരുദ്ധ നയങ്ങൾ,  ഇന്ധന വില വർദ്ധനവ് തുടങ്ങിയ  ജനദ്രോഹ നയങ്ങൾക്കെതിരെ  കാസറഗോഡ് ഹെഡ് പോസ്റ്റ്‌ ഓഫീസിനു മുന്നിൽ ധർണ സമരം നടത്തി. 

യോഗത്തിൽ ജനതാദൾ ജില്ലാ പ്രസിഡന്റ്‌ ഡോക്ടർ കെ എ കാദർ അധ്യക്ഷത വഹിച്ചു, ജനതാദൾ ദേശിയ എക്സ്സ്‌ക്യൂട്ടീവ് അംഗം മോഹൻ കുമാർ യോഗം ഉൽഘടനം ചെയ്തു. സതീഷ് ഷെട്ടി  ബംബ്രാണ, ഹമീദ് മൊഗ്രാൽ, ഹരീഷ്  ഉച്ചിൽ, ഇസ്മായിൽ ഉദുമ, പുരുഷോത്തമൻ നായക്, രഘു കുമ്പള, ഹമീദ് പി സി, എന്നിവർ സംസാരിച്ചു.

ഹമീദ് കോസ്മോസ്  സ്വാഗതവും   കാലിദ് കുളവയൽ നന്ദിയും പറഞ്ഞു.






No comments