JHL

JHL

വെളുത്തേൻപാറ ആദിവാസി ഊരിലേക്കുള്ള വഴിതടസപ്പെടുത്തിയവർക്കെതിരെ നിയമ നടപടി സ്വീകരിക്കണം; വെൽഫെയർ പാർട്ടി

കാസർഗോഡ്(www.truenewsmalayalam.com) : വെള്ളരിക്കുണ്ട് താലൂക്കിൽ വെസ്റ്റ് എളേരി വെളുത്ത തേൻ പാറ ആദിവാസി ഊരി ലേക്കുള്ള വഴി തടസ്സപ്പെടുത്തിയ വർക്ക് എതിരെ നിയമ നടപടി സ്വീകരിക്കണമെന്നും എത്രയും വേഗം ഊരിലേക്കുള്ള വഴി ഗതാഗത യോഗ്യമാക്കണമെന്നും വെൽഫെയർ പാർട്ടി ഭൂസമര സമിതി ആവശ്യപ്പെട്ടു.

 വഴി തടസ്സപ്പെട്ടത് മൂലം ഊരിൽ ഉള്ളവർക്ക് അടിസ്ഥാനാവശ്യങ്ങൾ വരെ നിഷേധിക്കുകയാണ്. പരമ്പരാഗതമായി ഉപയോഗിച്ചു വന്ന വഴി തടസ്സപ്പെടുത്തിയവർക്കെതിരെ ട്രൈബൽ അട്രോസിറ്റി ആക്ട് പ്രകാരം കേസെടുക്കേണ്ടതാണ്.

 വെൽഫെയർ പാർട്ടി പ്രതിനിധിസംഘം ആദിവാസി ഊര് സന്ദർശിച്ചു. മൂന്നാർ സമര നായികയും വെൽഫെയർ പാർട്ടി നേതാവുമായയ ജി. ഗോമതി, സി.എച്ച് മുത്തലിബ്, ( വെൽഫെയർ പാർട്ടി സ്റ്റേറ്റ് കമ്മറ്റി മെമ്പർ ) ഷെഫീഖ് ചോഴിയക്കോട്,   (വെൽഫെയർ പാർട്ടി ഭൂസമര സമിതി സ്റ്റേറ്റ് കൺവീനർ ) കെ.കെ.ഷാജഹാൻ (ഭൂസമര സമിതി സ്റ്റേറ്റ് കമ്മറ്റി മെമ്പർ), സി.എച്ച് ബാലകൃഷ്ണൻ (ഭൂസമര സമിതി ജില്ലാ കൺവീനർ ), വി.എം. മുഹമ്മദലി ( FITU ജില്ലാ കമ്മറ്റി അംഗം ) കൃഷ്ണൻ പരപ്പച്ചാൽ ( ദലിത് ആക്ടിവിസ്‌റ്റ് ) എന്നിവർ പ്രതിനിധി സംഘത്തിലുണ്ടായിരുന്നു.





No comments