JHL

JHL

നിർധന കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്ക് ആവശ്യമായ പഠനോപകരണങ്ങൾ നൽകി തണൽ ഒബർള.

കുമ്പള(www.truenewsmalayalam.com) : ബന്തിയോട് ബേക്കൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന തണൽ ഒബർള ബേക്കൂറിൻ്റെ കീഴിൽ നിർധന കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്ക് ആവശ്യമായ പഠനോപകരണങ്ങൾ വിതരണം ചെയ്തു.

ബേക്കൂർ ഹൈസ്കൂളിൽ നടന്ന ചടങ്ങിൽ പ്രസിഡണ്ട് സിദ്ദീഖ് അധ്യക്ഷത വഹിച്ചു.

സ്കൂൾ ഹെഡ്മാസ്റ്റർക്കും പി ടി എ പ്രസിഡണ്ടിനും ഉപകരണങ്ങൾ സംഘടനാ സാരഥികൾ കൈമാറി.

ജന.സെക്രട്ടറി ഫാറൂഖ്, ട്രഷറർ സെമ്മി, ഉസ്മാൻ ഘട്ടം, അബ്ദുറഹ്മാൻ ബേക്കൂർ, അബ്ദുറഷീദ്, ഖാലിദ് തുടങ്ങിയവർ സംബന്ധിച്ചു.





No comments