JHL

JHL

ജസ്റ്റിസ്​ രജീന്ദര്‍ സച്ചാര്‍ കമ്മീഷന്‍ ശുപാര്‍ശകള്‍ അട്ടിമറിക്കാനുള്ള നീക്കത്തിനെതിരെ മുസ്​ലിം സംഘടനകള്‍ മുഖ്യമന്ത്രിക്ക്​ നിവേദനം നല്‍കി

തിരുവനന്തപുരം(www.truenewsmalayalam.com) : ജസ്റ്റിസ്​ രജീന്ദര്‍ സച്ചാര്‍ കമ്മീഷന്‍ ശുപാര്‍ശകള്‍ അട്ടിമറിക്കാനുള്ള നീക്കത്തിനെതിരെ മുസ്​ലിം സംഘടനകള്‍ സെക്രട്ടറിയേറ്റിന്​ മുന്നില്‍ ധര്‍ണ നടത്തുകയും മുഖ്യമന്ത്രിക്ക്​ നിവേദനം നല്‍കുകയും ചെയ്​തു. സം​സ്ഥാ​ന​ത്തെ 16 മു​ഖ്യ​ധാ​ര മു​സ്​​ലിം സം​ഘ​ട​ന​ക​ളു​ടെ പ്ര​തി​നി​ധി​ക​ള്‍ ഉ​ള്‍​ക്കൊ​ള്ളു​ന്ന സ​ച്ചാ​ര്‍ സം​ര​ക്ഷ​ണ സമിതിയുടെ നേതൃത്വത്തിലാണ്​ ധര്‍ണ നടന്നത്​. കേരളത്തില്‍ ന്യൂനപക്ഷ സ്​കോളര്‍ഷിപ്പ്​ അട്ടിമറിക്കാനുള്ള നീക്കത്തിന്‍റെ പശ്ചാത്തലത്തിലായിരുന്നു ധര്‍ണയും നിവേദന സമര്‍പ്പണവും.

സച്ചാര്‍ ശുപാര്‍ശകള്‍ പ്രത്യേക സെല്‍ രൂപീകരിച്ച്‌ നടപ്പിലാക്കുക, മുന്നാക്ക- പിന്നാക്ക സ്‌കോളര്‍ഷിപ്പ് തുക ഏകീകരിക്കുക, സര്‍ക്കാര്‍ സര്‍വ്വീസിലെ പ്രാതിനിധ്യം: സമുദായം തിരിച്ച്‌ കണക്ക് പ്രസിദ്ധീകരിക്കുക, പിന്നാക്കം പോയവര്‍ക്ക് ജനസംഖ്യാനുപാതികമായി പ്രാതിനിധ്യം വര്‍ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ മുഖ്യമന്ത്രിക്ക്​ നല്‍കിയ നിവേദനത്തില്‍ ഉന്നയിച്ചു.

സമിതി ചെയര്‍മാന്‍ സാദിഖലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ധര്‍ണ്ണയെ അഭിസംബോധന ചെയ്തു. പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി ഉദ്​ഘാടനം ചെയ്​തു.

ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി, ഡോ.എന്‍.എ.എം അബ്ദുല്‍ ഖാദര്‍ (സമസ്ത കേരള ജംഇയ്യതുല്‍ ഉലമ), എം.ഐ അബ്ദുല്‍ അസീസ്, പി.മുജീബ് റഹ് മാന്‍, ശിഹാബ് പൂക്കോട്ടൂര്‍ (ജമാഅത്തെ ഇസ്ലാമി), ടി.പി അബ്ദുല്ലക്കോയ മദനി, ഡോ.എ.ഐ മജീദ് സലാഹി (കെ.എന്‍.എം), കടക്കല്‍ അബ്ദുല്‍ അസീസ് മൗലവി (കേരള മുസ്ലി ജമാഅത്ത് ഫെഡറേഷന്‍), പി.എന്‍ അബ്ദുല്ലത്വീഫ് മദനി, ടി.കെ അശ്റഫ് (വിസ്ഡം ഇസ്ലാമിക് ഒാര്‍ഗനൈസേഷന്‍), അഡ്വ.പി മുഹമ്മദ് ഹനീഫ, എം.എം ബഷീര്‍ മദനി (കെ.എന്‍.എം മര്‍കസുദ്ദഅവ ) കെ.കെ കുഞ്ഞാലി മുസ്ലിയാര്‍, എ.പി അഹമ്മദ് ബാഖവി (കേരള സംസ്ഥാന ജംഇയ്യതുല്‍ ഉലമ), കെ.എച്ച്‌ മുഹമ്മദ് മൗലവി (ദക്ഷിണ കേരള ജംഇയ്യതുല്‍ ഉലമ ), ഒാണംപിള്ളി അബ്ദുസത്താര്‍ ബാഖവി (ജംഇയ്യത്തുല്‍ ഉലമാ ഹിന്ദ്), എഞ്ചിനീയര്‍ മമ്മദ് കോയ (എം.എസ്.എസ്), സി.പി. ജോണ്‍, അഡ്വ.ജോണ്‍ ജോണ്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. സച്ചാര്‍ സംരക്ഷണ സമിതി കണ്‍വീനര്‍ പി.എം എ സലാം സ്വാഗതം പറഞ്ഞു.

ധ​ര്‍​ണ​ക്കു ശേ​ഷമാണ്​ സ​മി​തി നേ​താ​ക്ക​ള്‍ ജനപ്രതിനിധികള്‍ക്കൊപ്പം മു​ഖ്യ​മ​ന്ത്രി​യെ ക​ണ്ട് നി​വേ​ദ​നം നല്‍കിയത്​.





No comments