JHL

JHL

സച്ചാർ കമ്മിറ്റി ശുപാർശ നടപ്പിലാക്കണം; സംരക്ഷസമിതി കലക്ട്രേറ്റ് ധർണ്ണ നടത്തി.

കാസർകോട്(www.truenewsmalayalam.com) :  സച്ചാർ സംരക്ഷണസമിതിയുടെ ആഭിമുഖ്യത്തിൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് മുസ്ലിം സംഘടനാ നേതാക്കൾ കാസർകോട് കളക്ട്രേറ്റ്പടിക്കൽ ധർണ്ണനടത്തി.

 സച്ചാർ കമ്മിറ്റി ശുപാർശകൾ പ്രത്യേക സെൽരൂപീകരിച്ച് നടപ്പിലാക്കുക,

മുന്നാക്ക പിന്നാക്ക സ്കോളർഷിപ്പ് തുക ഏകീകരിക്കുക, സർക്കാർ സർവ്വീസിലെ പ്രതിനിധ്യം  സമുദായം തിരിച്ച്കണക്ക് പ്രസിദ്ധീകരിക്കുക , പിന്നോക്കം പോയവർക്ക് ജനസംഖ്യാ 

ആനുപാതികമായി പ്രാതിനിധ്യംവർദ്ധിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് ധർണ്ണ നടത്തിയത്.

മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട്  ടി.ഇ.അബ്ദുല്ല അധ്യക്ഷത വഹിച്ചു. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ കേന്ദ്ര മുശാവറ വൈസ് പ്രസിഡണ്ട് യു.എം. അബ്ദുൽ റഹ്മാൻ മൗലവി ഉൽഘാടനം ചെയ്യുന്നു.

മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി എ. അബ്ദുൽ സ്വാഗതം പറഞ്ഞു.

അബ്ദുൽ സലാം ദാരിമി(സമസ്ത കേരള ജംഇയ്യത്തുൽ ഉലമ) കെ. മുഹമ്മദ് ഷാഫി, അഷറഫ് ബായാർ ( ജമാഅത്തെ ഇസ്ലാമി)  ഫാറൂഖ് കാസ്മി, ഷരീഫ് കാപ്പിൽ ( എം.എസ്.എസ്.) കെ.ടി. ഇസ്മായിൽ, അബൂബക്കർ സിദ്ധീഖ് മക്കോട് ( കെ.എൻ. എം. മർക്കസ്സുദ്ദഅവ ) മുഹമ്മദ് ഷരീഫ്, അബ്ദുൽ ഖാദർ ( വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ )

ഹാഷിം ഹംസ വഹബി, മുഹമ്മദ് ശമ്മാസ് ( സംസ്ഥാന ജംഇയ്യത്തുൽ ഉലമ ) മുസ്ലിം ലീഗ് ജില്ലാ ഭാരവാഹികളായ എം.ബി. യൂസുഫ്, അസീസ് മരിക്കെ, കെ.മുഹമ്മദ് കുഞ്ഞി, വി.കെ.ബാവ , പി.എം. മുനീർ ഹാജി, മൂസ ബി. ചെർക്കള പ്രസംഗിച്ചു.





No comments