JHL

JHL

ഡി.ജി.പി.യുടെ അദാലത്തിൽ 41 പരാതികൾ പരിഗണിച്ചു

കാസർകോട്(www.truenewsmalayalam.com) : സംസ്ഥാന പോലീസ് മേധാവി വൈ.അനിൽകാന്ത് നടത്തിയ പരാതി പരിഹാര അദാലത്തിൽ 41 പരാതികൾ പരിഗണിച്ചു.

 19 എണ്ണം തുടർ നടപടികൾക്കായി ജില്ലാ പോലീസ് മേധാവിക്കും നാലെണ്ണം ബേക്കൽ ഡിവൈ.എസ്.പിക്കും കൈമാറി.

 നാല് പരാതികളിൽ പോലീസ് ആസ്ഥാനത്തുനിന്ന്‌ തുടർനടപടികളുണ്ടാകും. സാമ്പത്തിക തട്ടിപ്പുകളടക്കമുള്ള സിവിൽ കേസുകളായിരുന്നു കൂടുതൽ.

 സംസ്ഥാന പോലീസ് ആസ്ഥാനത്തുനിന്നുള്ള പ്രത്യേക സംഘമാണ് പരാതികൾ കൈകാര്യംചെയ്തത്.

ഇത്തരം കേസുകളുടെ ഭാഗമായി കുറ്റകൃത്യങ്ങൾ ഉണ്ടെങ്കിൽ അന്വേഷണം വൈകരുതെന്ന് പോലീസ് മേധാവി നിർദേശം നൽകി.

 അദാലത്തിൽ പരിഗണിച്ച പരാതികൾ പരിശോധിച്ച് രണ്ടാഴ്ചക്കകം മറുപടി ലഭ്യമാക്കാനും നിർദേശിച്ചു.

 ഫാഷൻ ഗോൾഡ് ജൂവലറി തട്ടിപ്പുമായി ബന്ധപ്പെട്ട കേസുകൾ സി.ബി.ഐ.ക്ക് കൈമാറണമെന്ന ആവശ്യവുമായി പരാതി നൽകി.

 പോലീസ് വകുപ്പിലെ ആശ്രിത നിയമനം വൈകുന്നതുമായി ബന്ധപ്പെട്ട പരാതിയും അദാലത്തിൽ പരിഗണിച്ചു.

 വിഷയത്തിൽ ജില്ലാ പോലീസ് മേധാവി സർക്കാരിലേക്ക് കത്ത് അയച്ചിട്ടുണ്ട്. ഇതിന്റെ തുടർനടപടികളിൽ വീഴ്ചയുണ്ടാകരുതെന്ന് ഡി.ജി.പി. നിർദേശിച്ചു.





No comments