JHL

JHL

മയക്കുമരുന്ന് സംഘങ്ങളെ സംരക്ഷിക്കുന്ന സിപിഎം നിലപാട്‌ നിരുത്തരവാദപരം - എസ്ഡിപിഐ

കുമ്പള(www.truenewsmalayalam.com) : കഞ്ചാവ്‌-ലഹരി മാഫിയാ സംഘങ്ങളെ സംരക്ഷിക്കുന്ന സിപിഎം നിലപാട്‌ ഏറെ നിരുത്തരവാദപരമാണെന്ന് എസ്ഡിപിഐ കുമ്പള പഞ്ചായത്ത്‌ കമ്മിറ്റി. 

തീരദേശ മേഖലയിൽ പിടിമുറുക്കിയ ലഹരി മാഫിയയെ എതിർത്തതിന് കുറച്ചു ദിവസം മുമ്പ് ആരിക്കാടി കടവത്ത് ബ്രാഞ്ച്‌ പ്രസിഡണ്ട്‌ ‌ സൈനുദ്ധീനെ കൊലപ്പെടുത്താൻ ശ്രമിച്ചത്‌ കൊലക്കേസുകൾ ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളായ ഗുണ്ടാ സംഘമാണ്. ഡിവൈഎഫ്‌ഐ പ്രവർത്തകരായ ഈ ക്രിമിനൽ സംഘത്തിന് പ്രദേശത്ത്‌ തണലൊരുക്കുന്നത്‌ സിപിഎമ്മാണെന്ന് നാട്ടുകാർക്ക്‌ ബോധ്യമുള്ള കാര്യമാണ്.

വസ്തുത ഇതായിരിക്കെ ലഹരി മാഫിയയെ വെള്ളപൂശുകയും സംരക്ഷിക്കുകയും ചെയ്യുന്ന സിപിഎം ഏരിയാ കമ്മിറ്റിയുടെ പ്രസ്താവന ദുരുദ്ധേശപരവും തിരുത്തപ്പെടേണ്ടതുമാണെന്ന് എസ്ഡിപിഐ നേതാക്കൾ വ്യക്തമാക്കി. 

സൈനുദ്ധീൻ വധശ്രമം നടന്ന് ആഴ്ച്ചകൾ പിന്നിട്ടിട്ടും പ്രതികളെ പിടികൂടാനാവാത്ത പോലീസിന്റെ നിഷ്ക്രിയത്വം അവസാനിപ്പിക്കണമെന്നും ഉടൻ അറസ്റ്റ്‌ ചെയ്തില്ലെങ്കിൽ ശക്തമായ സമരപരിപാടികളുമായി എസ്ഡിപിഐ മുന്നോട്ട്‌ പോവുമെന്നും നേതൃത്വം മുന്നറിയിപ്പ്‌ നൽകി.യോഗത്തിൽ

മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി വൈസ് പ്രസിഡന്റ് അലി ഷഹാമ,പഞ്ചായത്ത്‌ പ്രസിഡന്റ്‌ നാസർ ബംബ്രാണ, സെക്രട്ടറി സലാം കുമ്പള, നൗഷാദ്, ശാഹുൽ, എന്നിവർ സംബന്ധിച്ചു.


No comments