JHL

JHL

യൂത്ത് കോൺഗ്രസ് ജില്ലാ നേതൃയോഗം.

കാസർകോട്(www.truenewsmalayalam.com) : യൂത്ത് കോൺഗ്രസ് ജില്ലാ നേതൃയോഗം ഡി.സി.സി. പ്രസിഡന്റ് പി.കെ.ഫൈസൽ ഉദ്ഘാടനം ചെയ്തു. പുനഃസംഘടനയ്ക്ക് ശേഷം ജില്ലാ നേതൃ പഠനക്യാമ്പ് നടത്താൻ തീരുമാനിച്ചു.

ഗാന്ധിജയന്തി മുതൽ ശിശുദിനം വരെ നീളുന്ന മതസൗഹാർദസദസ്സ്, പദയാത്ര എന്നിവ നടത്താനും യോഗം തീരുമാനിച്ചു. ചടങ്ങിൽ പുതുതായി ചുമത്തലയേറ്റ ഡി.സി.സി. പ്രസിഡന്റിനെ അനുമോദിച്ചു.

യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ബി.പി.പ്രദീപ് കുമാർ അധ്യക്ഷനായിരുന്നു. കരുൺ താപ്പ, പി.വി.സുരേഷ്, ജോമോൻ ജോസ്, മനാഫ് നുള്ളിപ്പാടി, രാജേഷ് തമ്പാൻ, മാത്യു ബദിയടുക്ക, ഇർഷാദ് മഞ്ചേശ്വരം, അനൂപ് കല്ല്യോട്ട്, സോണി പൊടിമറ്റം എന്നിവർ സംസാരിച്ചു.


No comments