JHL

JHL

ഡ്രൈവിങ് സ്കൂൾ പരിശീലന ഗ്രൗണ്ടിൽ വിജിലൻസ് പരിശോധന; രണ്ട് ലക്ഷത്തി നാൽപതിനായിരം രൂപ പിടിച്ചെടുത്തു.

കാസര്‍കോട്(www.truenewsmalayalam.com) : ഡ്രൈവിങ് സ്കൂൾ പരിശീലന ഗ്രൗണ്ടിൽ വിജിലൻസ് പരിശോധന, രണ്ട് ലക്ഷത്തി നാൽപതിനായിരം രൂപ പിടിച്ചെടുത്തു. 

 ഗുരുവനം ഡ്രൈവിങ് ടെസ്റ്റ് ഗ്രൗണ്ടില്‍ വിജിലന്‍സ് നടത്തിയ മിന്നല്‍ പരിശോധനയിലാണ് അനധികൃതമായി സൂക്ഷിച്ച പണം പിടികൂടിയത്.

 കോവിഡിനെ തുടര്‍ന്ന് നീട്ടി നല്‍കിയ പലരുടെയും ലേണേഴ്‌സ് ഡ്രൈവിങ് ലൈസന്‍സിന്റെ കാലാവധി വ്യാഴാഴ്ച അവസാനിക്കാനിരിക്കെ അതിനുമുന്‍പ് റോഡ് ടെസ്റ്റ് ഉള്‍പ്പെടെ നടത്താനായി കൈക്കൂലി വാങ്ങിയതായാണ് ആരോപണം.
കാഞ്ഞങ്ങാട് മോട്ടോര്‍ വെഹിക്കിള്‍ ഉദ്യോഗസ്ഥര്‍ക്കായി ഏജന്റ് നൗഷാദാണ് പണം പിരിച്ചതെന്ന് വിജിലന്‍സ് ഡി.വൈ.എസ്.പി പറഞ്ഞു.

കൃത്യമായി ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നാണ് വിജിലന്‍സ് പരിശോധനയ്ക്ക് എത്തിയത്.

 ഗ്രൗണ്ടില്‍ മാറിനിന്ന് നടത്തിയ നിരീക്ഷണത്തില്‍ ടെസ്റ്റില്‍ പങ്കെടുക്കുന്നവര്‍ നൗഷാദ് എന്ന ഏജന്റിന് പണം കൈമാറുന്നത് കണ്ടതായി വിജിലന്‍സ് പറഞ്ഞു.

 കോവിഡിന്റെ പശ്ചാത്തലത്തില്‍ ഡ്രൈവിംഗ് ടെസ്റ്റിനുള്ള കാലാവധി ആറു മാസം കൂടി നീട്ടി നല്‍കിയിരുന്നു.





No comments