JHL

JHL

ഭാര്യയെ പെട്രോളൊഴിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച് ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ കാസർകോട് വനിതാപോലീസ് പിടികൂടി.

കാസർകോട്(www.truenewsmalayalam.com) : ഭാര്യയുടെ ദേഹത്ത് പെട്രോൾ ഒഴിച്ച് തീകൊളുത്തി കൊല്ലാൻ ശ്രമിച്ച കേസിൽ ഭർത്താവിനെ കാസർകോട് വനിതാപോലീസ് അറസ്റ്റുചെയ്തു. കുമ്പള പൊട്ടേരിയിലെ അഭിലാഷ് എന്ന ഹബീബിനെ(26)യാണ് ശനിയാഴ്ച മഞ്ചേശ്വരം അട്ടഗോളിയിൽവെച്ച് പിടിച്ചത്. കഴിഞ്ഞ ഓഗസ്റ്റ് 31-നാണ് കേസിനാസ്പദമായ സംഭവം നടന്നത്.
യുവതിയുടെ മാതാവ് താമസിക്കുന്ന മൊഗ്രാൽപുത്തൂരിലെ വാടകവീട്ടിലെത്തിയ ഹബീബ് യുവതിയെ ഉപദ്രവിക്കാൻ ശ്രമിക്കുകയായിരുന്നു. യുവതി പോലീസിൽ അറിയിച്ചതോടെ പട്രോളിങ് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാർ വീട്ടിലെത്തി. യുവതിയെ ഇവിടെനിന്നു മാറ്റുന്നതിനിടെ മതിലിന് സമീപം മറഞ്ഞിരുന്ന ഹബീബ് പെട്രോൾ ഒഴിക്കുകയായിരുന്നു. ഉടൻ തീകൊളുത്താൻ ശ്രമിച്ചെങ്കിലും പോലീസിന്റെ ഇടപെടൽകൊണ്ട് അപകടമുണ്ടായില്ല. ഹബീബിനെ പിടികൂടാൻ ശ്രമിച്ചെങ്കിലും ഓടിരക്ഷപ്പെടുകയായിരുന്നു. ഒളിവിൽ കഴിയുന്നതിനിടെയാണ് പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.


No comments