പി യു സി വിദ്യാര്‍ത്ഥിനി വീട്ടിനകത്തു തൂങ്ങി മരിച്ച നിലയില്‍.
കുമ്പള(www.truenewsmalayalam.com) : കോളേജില്‍ നിന്നു വീട്ടിലെത്തിയ പി യു സി വിദ്യാര്‍ത്ഥിനിയെ വീട്ടിനകത്തു തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കുമ്പള, ദേവി മഠത്തിനു സമീപം ചന്ദ്രഹാസ- വനജാക്ഷി ദമ്പതികളുടെ മകള്‍ സ്‌നേഹ(17) യെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
പതിവുപോലെ ഇന്നലെയും കോളേജില്‍ പോയിരുന്നു. വൈകുന്നേരം തിരിച്ചെത്തി. ഈ സമയത്ത് സഹോദരിയും മാതാവും വീട്ടില്‍ ഉണ്ടായിരുന്നു. കുമ്പളയില്‍ കാന്റീന്‍ നടത്തിപ്പുകാരനാണ് പിതാവ് ചന്ദ്രഹാസ. ഇദ്ദേഹം വീട്ടിലെത്തിയപ്പോള്‍ വരാന്തയിലെ കസേരകളൊന്നും ഉണ്ടായില്ല. എവിടെ കൊണ്ടുപോയെന്നു ചോദിക്കാന്‍ മകളെ വിളിച്ചു വെങ്കിലും പ്രതികരിച്ചില്ല.
മുറിയില്‍ തട്ടി വിളിച്ചുവെങ്കിലും അകത്തു നിന്നു കുറ്റിയിട്ട നിലയിലായിരുന്നു. സംശയം തോന്നി ജനല്‍ തുറന്നു നോക്കിയപ്പോള്‍ ഫാനിന്റെ ഹുക്കില്‍ തൂങ്ങിയ നിലയില്‍ കാണപ്പെട്ടു. ഉടന്‍ വാതില്‍ തകര്‍ത്തു അകത്ത് കടന്ന് സ്‌നേഹയെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല. വരാന്തയിലെ കസേരകള്‍ ഒന്നിനു മുകളില്‍ ഒന്നായി വച്ചാണ് തൂങ്ങിയത്.സംഭവത്തില്‍ കുമ്പള പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ആത്മഹത്യയുടെ കാരണം വ്യക്തമായിട്ടില്ല. സഹോദരങ്ങള്‍: കിരണ്‍(ഗള്‍ഫ്), സ്വാതി, മോക്ഷ.
Post a Comment