JHL

JHL

വിദ്യാർത്ഥിക്ക് നേരെ വധശ്രമം: പെർളയിൽ യൂത്ത് ലീഗ് പ്രതിഷേധ പ്രകടനം നടത്തി.

പെർള(www.truenewsmalayalam.com) : എട്ടാം ക്ലാസ് വിദ്യാർത്ഥി പെർള ചവർ നാട് മുസ്തഫയെ   വീട്ടിൽ കയറി വധിക്കാൻ ശ്രമിച്ച ആർ.എസ്.എസ്. ക്രമിനലുകൾക്കെതിരെ വധശ്രമത്തിനെതിരെ  കേസ്സെടുത്ത് അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് മുസ്ലിം യൂത്ത് ലീഗ് എൻമകജ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പെർളയിൽ പ്രതിഷേധ പ്രകടനം നടത്തി.

 സംഘ് പരിവാരങ്ങൾ ഉത്തരേന്ത്യയിൽ നടത്തുന്ന കിരാതമായ അക്രമങ്ങളെ അസ്മരിപ്പിക്കുന്ന രീതിയിൽ തടയാൻ ചെന്ന മാതാവിനെ തള്ളിയിട്ട് കൊടുവാളുമായിട്ടാണ് കുട്ടിയെ അക്രമിച്ചത്.

 കർണ്ണാടക അതിർത്ഥി പ്രദേശം കേന്ദ്രീകരിച്ചുള്ള ആർ.എസ്.എസ് ഗുണ്ടാ സംഘമാണ് ഗഡി പ്രദേശങ്ങളിൽ നിരന്തരമായി ഇത്തരം അക്രമങ്ങൾ ആസുത്രണം ചെയ്യുന്നത്. യൂത്ത് ലീഗ് ജില്ലാ പ്രസിഡൻ്റ് അസീസ് കളത്തൂർ ഉൽഘാടനം ചെയ്തു.

  അഷ്റഫ് എടനീർ സഹീർ ആസിഫ് എം.എ.നജീബ്  ബി.എം മുസ്ഥഫ സിദ്ദീഖ്  ഒളമുഗർ, ഹനീഫ് സീതാംഗോളി മജീദ് പച്ചമ്പള ഹക്കീം കണ്ടിഗ അൻസാർ പെർള സിദ്ദീഖ് ഹാജി കണ്ടിഗെ മുസ്തഫ ഒളമുഗർ   ഹമീദ് അജിലട്ക്ക മൊയ്തു പെർള റസ്സാഖ് മൂല സുൽത്താൻ പെർളനേതൃത്വം നൽകി.





No comments