JHL

JHL

ബി ജെ പി കോഴ; കെ. ​സു​രേ​ന്ദ്ര​നെ ക്രൈം​ബ്രാ​ഞ്ച്​ ചോദ്യംചെയ്​ത്​ വിട്ടയച്ചു, ആവശ്യമെങ്കിൽ വീണ്ടും വിളിപ്പിക്കും.

കാ​സ​ർ​കോ​ട്‌(www.truenewsmalayalam.com) : നിയമസഭ തെരഞ്ഞെടുപ്പിൽ മഞ്ചേശ്വരത്തെ ബി.​എ​സ്‌.​പി സ്ഥാ​നാ​ർ​ഥി​ക്ക്​ കോഴ നൽകി സ്​ഥാനാർഥിത്വം പിൻവലിപ്പിച്ചുവെന്ന കേസിൽ പ്രതിയായ ബി.ജെ.പി സംസ്​ഥാന പ്രസിഡന്‍റ്​ കെ. ​സു​രേ​ന്ദ്ര​നെ ക്രൈം​ബ്രാ​ഞ്ച്​ ചോദ്യംചെയ്​ത്​ വിട്ടയച്ചു. കേസ​ന്വേ​ഷ​ണത്തിന്‍റെ ഭാഗമായി ആവശ്യമെങ്കിൽ വീണ്ടും വിളിപ്പിക്കുമെന്ന്​ ക്രൈംബ്രാഞ്ച്​ അറിയിച്ചു. ​

അതേസമയം, ആരോപണങ്ങൾ രാഷ്​ട്രീയപ്രേരിതമാണെന്ന്​ സുരേന്ദ്രൻ പ്രതികരിച്ചു. നിയമവ്യവസ്​ഥയിൽ വിശ്വാസമുള്ളത്​ കൊണ്ടാണ്​ ചോദ്യംചെയ്യലിന്​ ഹാജരായത്​. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്​ നേതാക്കളടക്കം പലരും വിളിക്കാറുണ്ട്​. അല്ലാതെ പണമിടപാടൊന്നും നടന്നിട്ടില്ല. കൊടകര, ബത്തേരി, മഞ്ചേശ്വരം കേസുകൾ സി.പി.എം കെട്ടിച്ചമച്ചതാണെന്നും സുരേന്ദ്രൻ പറഞ്ഞു. 





   

No comments