JHL

JHL

അണങ്കൂർ ടിപ്പുനഗറിൽ വീട് കത്തിനശിച്ചു; ഒന്നര വയസ്സുള്ള കുഞ്ഞടക്കം കുടുംബാംഗങ്ങളെ നാട്ടുകാർ രക്ഷപ്പെടുത്തി.

കാസർകോട്(www.truenewsmalayalam.com) : മേൽക്കൂരയ്ക്കു തീപിടിച്ച വീട്ടിൽ നിന്ന് ഒന്നര വയസ്സുള്ള കുഞ്ഞടക്കം കുടുംബാംഗങ്ങളെ നാട്ടുകാർ രക്ഷപ്പെടുത്തി.

 അണങ്കൂർ ടിപ്പുനഗർ ബെദിര ഹൗസിൽ ബി.എ.അബ്ദുൽ റഹ്മാന്റെ  ഓടുമേഞ്ഞ വീടിന്റെ മേൽക്കൂരയ്ക്കാണ് ഇന്നലെ ഉച്ച കഴിഞ്ഞു തീപിടിച്ചത്. മേൽക്കൂര ഭാഗത്തു നിന്നു പുറത്തേക്കു പുക വരുന്നതു കണ്ട നാട്ടുകാർ അകത്തു വിവരം അറിയിച്ചു. ഇവരെ പുറത്തിറക്കുകയായിരുന്നു.

 അബ്ദുൽ റഹ്മാന്റെ ഭാര്യ റിയാനയും 3 മക്കളും വീടിനുള്ളിലായിരുന്നു. മേൽക്കൂരയ്ക്ക് തീപിടിച്ചതും പുക പടരുന്നതും അവർ അറിഞ്ഞിരുന്നില്ല. അഗ്നിശമന സേന  എത്തും മുൻപ് മേൽക്കൂര കത്തിയമർന്നു ഒരു ഭാഗം വരാന്ത ഉൾപ്പെടെ തകർന്നു വീണു.

രണ്ടു യൂണിറ്റ് അഗ്നിരക്ഷാ സേനയെത്തിയാണു തീ അണച്ചത്. തട്ടിൻപുറത്തു സൂക്ഷിച്ചിരുന്ന ചകിരിയിൽ തീ പിടിച്ച നിലയിലാണ് കണ്ടത്. അവിടെ ഉണ്ടായിരുന്ന കിടക്ക, സോഫ,മരത്തടികൾ എന്നിവയും കത്തിനശിച്ചു.

 5 ലക്ഷം രൂപയുടെ നഷ്ടം നേരിട്ടതായും ഷോർട്ട് സർക്യൂട്ടാണു കാരണമെന്നും അബ്ദുൽ റഹ്മാൻ പറഞ്ഞു.

 സ്റ്റേഷൻ ഓഫിസർ പി.വി.പ്രകാശ് കുമാർ, അസി. സ്റ്റേഷൻ ഓഫിസർ കെ.ബി.ജോസ്, പി.രാധാകൃഷ്ണൻ ,പി ശ്രീനിവാസൻ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള അഗ്നിശമന സേന നേതൃത്വത്തിലായിരുന്നു രക്ഷാദൗത്യം നിർവഹിച്ചത്.





No comments