JHL

JHL

സി എച്ച് മുഹമ്മദ് കോയ ചരമദിനം: മുസ്ലിം ലീഗ് കുമ്പള പഞ്ചായത്ത് കമ്മിറ്റി സി എച്ച് സിയിൽ പോഷകാഹാര വിതരണം നടത്തി :

കുമ്പള(www.truenewsmalayalam.com) : മുൻ മുഖ്യമന്ത്രി സി എച്ച് മുഹമ്മദ് കോയയുടെ ചരമ ദിനത്തോട് അനുബന്ധിച്ച് മുസ്ലിം ലീഗ് കുമ്പള പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ കമ്മ്യൂണിറ്റി ഹെൽത്ത് സെൻ്ററിൽ രോഗികൾക്ക് പോഷക ആഹാര കിറ്റ് വിതരണം ചെയ്തു.

ജില്ല മുസ്ലിം ലീഗ് സെക്രട്ടറി വി പി എ കാദർ ഹാജി ഉത്ഘാടനം ചെയ്തു, പഞ്ചായത്ത് വൈ: പ്രസിഡണ്ട് ഇബ്രാഹിം ഹാജി ബത്തേരി അധ്യക്ഷത വഹിച്ചു,  ജനറൽ സെക്രട്ടറി സയ്യിദ് ഹാദി തങ്ങൾ സ്വാഗതം പറഞ്ഞു.

 മഞ്ചേശ്വരം നിയോജക മണ്ഡലം ട്രഷറർ അഷ്റഫ് കർള, സെക്രട്ടറി എ കെ ആരിഫ്, ടി എം ശുഹൈബ്, കെ വി യൂസുഫ്, ബി എ റഹ്മാൻ ആരിക്കാടി, ഗഫൂർ ഏരിയാൽ, ഡോ: ദിവാകര റൈ, ഡോ: സുബ്ല ഗട്ടി, എച്ച് എസ് ബി അഷ്റഫ്, കെ എം അബ്ബാസ്, പി കെ അബ്ദുൽ റഹ്മാൻ, മമ്മുട്ടി പെർവാഡ്, അബ്ദുൽ റഹ്മാൻ പാച്ചാണി, എം ജി എ റഹ്മാൻ എന്നിവർ സംബന്ധിച്ചു.





No comments