ഉത്തരേന്ത്യൻ മോഡൽ ആക്രമണം നടത്തിയ സംഘ പരിവാർ ക്രിമിനലുകളെ ഉടൻ അറസ്റ്റ് ചെയ്യണം; എസ്ഡിപിഐ
മഞ്ചേശ്വരം(www.truenewsmalayalam.com) : എട്ടാം ക്ലാസ് വിദ്യാർത്ഥിയെയും മാതാവിനെയും വീടുകയറി കൊല്ലാൻ ശ്രമിച്ച ആർഎസ്എസ് ക്രിമിനലുകളെ ഉടനെ അറസ്റ്റ് ചെയ്യണമെന്ന് അഷ്‌റഫ് ബഡാജേ.
എന്‍മകജെ പഞ്ചായത്തിലെ ചവര്‍ക്കാട് സ്വദേശിയും എട്ടാം ക്ലാസ് വിദ്യാര്‍ഥിയുമായ മുസ്തഫ (14) യാണ് ആര്‍എസ്എസ് ഗുണ്ടകളുടെ അക്രമത്തിനിരയായത്.
ഞായറാഴ്ച വൈകിട്ട് ആറുമണിയോടെയാണ് സംഭവം. പള്ളിയിലേക്ക് പോവുകയായിരുന്ന മുസ്തഫയെ ഒരു സംഘം ആര്‍എസ്എസ് പ്രവര്‍ത്തകര്‍ വടിവാള്‍ കൊണ്ട് വെട്ടുകയായിരുന്നു. കുതറിയോടി വീട്ടിലെത്തിയ കുട്ടിയെ സംഘം പിന്തുടര്‍ന്നെത്തുകയും വീട്ടില്‍ അതിക്രമിച്ച് അക്രമം തുടരുകയും ചെയ്തു. തടയാന്‍ ശ്രമിച്ച മാതാവിനെ തള്ളിയിടുകയും വീട്ടിലുള്ളവര്‍ക്കെതിരയും അക്രമം കാട്ടുകയുമായിരുന്നു. ബഹളം വെച്ചതോടെ സംഘം ഓടി രക്ഷപെടുകയായിരുന്നു.സംഘ പരിവാർ ഉത്തരേന്ത്യൻ മോഡൽ കലാപത്തിന്ന് കോപ്പ് കൂട്ടുകയാണെന്ന് വാർത്തകൾക് പിന്നാലെയാണ് ഇങ്ങനെയുള്ള അക്രമം ആവർത്തിക്കപ്പെടുന്നത്. നാടിനെ വർഗീയ കലാപത്തിലേക് തള്ളിവിടാൻ നോക്കുന്ന ക്രിമിനലുകൾക്കെതിരെ ശക്തമായ നിയമ നടപടി ഉണ്ടാവണമെന്ന് അക്രമണത്തിനിരയായമുസ്തഫയെ സന്ദർശിച്ച ശേഷം എസ്ഡിപിഐ മണ്ഡലം പ്രസിഡന്റ് അഷ്‌റഫ് ബഡാജേ യുടെ നേതൃത്വത്തില്‍ സംഘം ആവശ്യപ്പെട്ടു.
Post a Comment