JHL

JHL

കാരുണ്യ ഹസ്തവുമായി എസ്.ഇ.യു സംസ്ഥാന കമ്മിറ്റി സി.എച്ച് സെന്റർ സന്ദർശിച്ചു.

കാസറഗോഡ്(www.truenewsmalayalam.com) : അവകാശ പോരാട്ടങ്ങൾക്കൊപ്പം സാമൂഹ്യ പ്രതിബദ്ധത കാത്തു സൂക്ഷിക്കുന്ന സ്റ്റേറ്റ് എംപ്ലോയീസ് യൂണിയൻ പ്രവർത്തകർ  കാരുണ്യത്തിന്റെ തൂവൽ സ്പർശവുമായി തൃക്കരിപ്പൂർ സി.എച്ച് സെന്റർ സന്ദർശിച്ചു. എസ്.ഇ.യു സംസ്ഥാന കമ്മിറ്റി സ്വരൂപിച്ച കാരുണ്യനിധി കൈമാറാനാണ് നേതാക്കൾ സി.എച്ച് സെന്ററിൽ എത്തിയത്.

എസ്.ഇ.യു സംസ്ഥാന വൈസ് പ്രസിഡണ്ട് നാസർ നങ്ങാരത്ത്, തൃക്കരിപ്പൂർ സി എച്ച് സെന്റർ ചെയർമാൻ എം.എ.സി കുഞ്ഞബ്ദുള്ള ഹാജിക്ക് തുക കൈമാറി.

ആതുര സേവന രംഗത്ത് ജാതി-മത ചിന്തകൾക്കതീതമായി         സി.എച്ച് സെന്റർ നടത്തുന്ന സേവനങ്ങൾ ശ്ലാഘനീയമാണെന്ന് തുക കൈമാറി സംസാരിച്ച എസ്.ഇ.യു സംസ്ഥാന വൈസ് പ്രസിഡന്റ്‌ നാസർ നങ്ങാരത്ത് പറഞ്ഞു. എസ്.ഇ.യു ജില്ലാ പ്രസിഡന്റ് ടി.എ.സലീം, ഹൊസ്ദുർഗ് താലൂക്ക് സെക്രട്ടറി ഷാക്കിർ നങ്ങാരത്ത്,

സി എച്ച് സെന്റർ കൺവീനർമാരായ കെ.എം.കുഞ്ഞി, എം. മുഹമ്മദ് കുഞ്ഞി എന്നിവർ സംബന്ധിച്ചു.


No comments