JHL

JHL

കേന്ദ്രസർക്കാരിനെതിരേയുള്ള ഭാരത് ബചാവോ പാർലമെന്റ് മാർച്ചിന്റെ പ്രചാരണത്തിനായി ആർ.എസ്.പി. ധർണ നടത്തി.

കാസർകോട്(www.truenewsmalayalam.com) : കേന്ദ്രസർക്കാരിനെതിരേ നവംബർ 26-ന് നടക്കുന്ന ഭാരത് ബചാവോ പാർലമെന്റ് മാർച്ചിന്റെ പ്രചാരണത്തിനായി മണ്ഡലംകേന്ദ്രങ്ങളിൽ കേന്ദ്രസർക്കാർ ഓഫീസുകൾക്ക് മുന്നിൽ ആർ.എസ്.പി. ധർണ നടത്തി. കാസർകോട് ഹെഡ് പോസ്റ്റ്‌ ഓഫീസിനു മുന്നിൽ ജില്ലാ സെക്രട്ടറി ഹരീഷ് ബി. നമ്പ്യാർ ഉദ്ഘാടനം ചെയ്തു. സദാനന്ദ റൈ അധ്യക്ഷനായി.

മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി കുമ്പള പോസ്റ്റ് ഓഫീസിനു മുന്നിൽ നടത്തിയ ധർണ ജില്ലാ കമ്മിറ്റി അംഗം കൂക്കൾ ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മൊയ്തീൻ അധ്യക്ഷനായി.

ഉദുമ മണ്ഡലം കമ്മിറ്റി ബന്തടുക്ക പോസ്റ്റ് ഓഫീസിന് മുന്നിൽ നടത്തിയ ധർണ ജില്ലാ എക്‌സിക്യുട്ടീവ് അംഗം കരിവെള്ളൂർ വിജയൻ ഉദ്ഘാടനം ചെയ്തു. സി. രാമചന്ദ്രൻ നായർ അധ്യക്ഷനായി.

കാഞ്ഞങ്ങാട് ഹെഡ് പോസ്റ്റോഫീസിനു മുന്നിൽ നടത്തിയ ധർണ ജില്ലാ എക്‌സിക്യുട്ടീവ് അംഗം പി. അപ്പുഞ്ഞി ഉദ്ഘാടനം ചെയ്തു, എൻ. വിജയൻ അധ്യക്ഷനായി. തൃക്കരിപ്പൂർ മണ്ഡലം ധർണ ഭീമനടിയിൽ ജില്ലാ കമ്മിറ്റി അംഗം കെ.എ. സാലു ഉദ്ഘാടനം ചെയ്തു. ടി.ആർ. രാഘവൻ അധ്യക്ഷനായി.





No comments